ഫൈൻ ആർട്സ് ഇന്ത്യയുടെ ‘ഉത്സവ് 2016’ സെപ്റ്റംബർ 17ന്
Tuesday, September 13, 2016 5:21 AM IST
വിയന്ന: ഓസ്ട്രിയയിലെ മലയാളി സംഘടനയായ ഫൈൻ ആർട്സ് ഇന്ത്യ വിയന്നയുടെ ‘ഉത്സവ് 2016’ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 17ന് (ശനി) നടക്കും. വിപുലമായി ആഘോഷിക്കുന്ന ഓണത്തോടൊപ്പം ഭാരതത്തിന്റെ എഴുപതാമത് സ്വാതന്ത്ര്യ ദിനാചരണവും സംയുക്‌തമായി ആഘോഷിക്കും. പ്രത്യേക ഓണ പരിപാടികളോടൊപ്പം ഇന്ത്യൻ കലാരൂപങ്ങളുടെ അവതരണവും ഓസ്ട്രിയയിൽ നിന്നുള്ള കലാകാരന്മാരുടെ സ്റ്റേജ് ഷോയും ‘ഉത്സവ് 2016’ ഈ വർഷം ഏറെ ശ്രദ്ധേയമാക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

വിയന്നയിലെ ഇരുപത്തിരണ്ടാമത്തെ ജില്ലയിലെ കഗ്രാനിലുള്ള ഹൗസ് ദേർ ബെഗെഗ്നുങിൽ വൈകുന്നേരം ആറിന് സാംസ്കാരിക സമ്മേളനവും കലാപരിപാടികളും ആരംഭിക്കും. ഓസ്ട്രിയയിലെ ഇന്ത്യൻ അംബാസഡർ രാജീവ് മിശ്ര മുഖ്യാതിഥിയായിരിക്കും. വനിതകൾക്കും ഉദ്ഗ്രഥനത്തിനും വേണ്ടിയുള്ള സിറ്റി കൗൺസിലർ സാന്ദ്ര ഫ്രാവുൻബർഗർ വിശിഷ്ടാതിഥിയായിരിക്കും. ഓസ്ട്രിയൻ രാഷ്ര്‌ടീയത്തിലെ മികച്ച നേതാവും വിയന്ന സിറ്റി കൗൺസിലിലെ അംഗവും മുനിസിപ്പൽ എംപ്ലോയിസ് യൂണിയൻ ചെയർമാനുമായ ക്രിസ്ത്യൻ മൈഡ്ലിംഗർ ചടങ്ങിൽ പങ്കെടുക്കും. കൂടാതെ ഓസ്ട്രിയയിലെ രാഷ്ര്‌ടീയ സാംസ്കാരിക രംഗത്തെ പ്രമുഖരും ഉത്സവിൽ എത്തിച്ചേരും.

വിവരങ്ങൾക്ക്: ജോൺസൺ ചേലപ്പുറത്ത് 069911694241, ബിൻസി അഞ്ചേരിൽ 069919196369, സോജി മതുപുറത്ത് 069918259148.

<ആ>റിപ്പോർട്ട്: ജോബി ആന്റണി