സെഹിയോൻ കൂടാരയോഗം ജേതാക്കൾ
Tuesday, September 13, 2016 5:24 AM IST
മെൽബൺ: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷ പരിപാടികളിൽ വടംവലി മത്സരത്തിൽ സെഹിയോൻ കൂടാരയോഗം ജേതാക്കളായി.

ജേതാക്കൾക്ക് മുണ്ടുതറയിൽ ജോസഫ് ആൻഡ് ജിജി മെമ്മോറിയൽ ട്രോഫിയും ജോസഫ് –സൂസൻ ഫാമിലി സ്പോൺസർ ചെയ്ത 201 ഡോളർ കാഷ് പ്രൈസും ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി സമ്മാനിച്ചു.

രണ്ടാം സ്‌ഥാനക്കാർക്കുള്ള ബേബി മുറിയമാറിയിൽ മെമ്മോറിയൽ ട്രോഫിയും ജോ–ദീപ ഫാമിലി സ്പോൺസർ ചെയ്ത 101 ഡോളർ കാഷ് പ്രൈസും കെസിവൈഎൽ ടീമും മൂന്നാം സ്‌ഥാനക്കാർക്കുള്ള ബേബി–എൽസി ഫാമിലി സ്പോൺസർ ചെയ്ത 51 ഡോളർ കാഷ് പ്രൈസ് നസ്രത്ത് കൂടാരയോഗവും കരസ്‌ഥമാക്കി.

സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ചാപ്ലെയിൻ ഫാ. തോമസ് കൂമ്പുക്കൽ, ട്രസ്റ്റിമാരായ സ്റ്റീഫൻ ഓക്കാട്ട്, സോളമൻ ജോർജ്, പാരിഷ് കൗൺസിൽ അംഗങ്ങൾ, വിവിധ കൂടാരയോഗ ഭാരവാഹികൾ എന്നിവർ മത്സരത്തിനു നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: റെജി പാറയ്ക്കൻ
<ശാഴ െൃര=/ിൃശ/2016ലെുേ13ലെവശ്യീിി.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>