പി. ഹരീന്ദ്രൻ മാഷ് കുവൈത്തിൽ
Tuesday, September 13, 2016 5:28 AM IST
കുവൈത്ത്: അഞ്ചു നൂറ്റാണ്ടുകാലം ഇന്ത്യൻ മണ്ണിൽ അരങ്ങേറിയ അധിനിവേശ വിരുദ്ധപോരാട്ടങ്ങൾ രേഖപ്പെടുത്തിയ ‘ഇന്ത്യ: ഇരുളും വെളിച്ചവും’ എന്ന പ്രമുഖ ഗ്രന്ഥത്തിന്റെ രചയിതാവ് പി. ഹരീന്ദ്രൻ മാഷ് ഹൃസ്വ സന്ദർശനത്തിനായി കുവൈത്തിലെത്തി.

വാസ്കോ ഡ ഗാമയുടെ ആഗമനം മുതൽ മഹാത്മാഗാന്ധിയുടെ വധം വരെയുള്ള സംഭവപരമ്പരകളുടെ സമകാലിക വായനയാണ് ഇന്ത്യ:ഇരുളും വെളിച്ചവുമെന്ന പുസ്തകം. ലണ്ടനിലെ ബ്രിട്ടിഷ് ലൈബ്രറിയിലേയും ഇന്ത്യയിലെ വിവിധ ആർക്കേവ്സുകളിലെയും അപൂർവമായ ചരിത്ര രേഖകളും വിവിധ രാജ്യങ്ങളിലെ ഫിലിം ആർക്കേവ്സുകളിൽ നിന്നും ലഭിച്ച ഒറിജിനൽ വിഷ്വൽ ഫൂട്ടേജുകളും പുസ്തക രചനയിൽ സഹായകമായി.

2014 ഓഗസ്റ്റ് 14ന് വടകര ടൗൺഹാളിൽ മഹാത്മാഗാന്ധിയുടെ ഒടുവിലത്തെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി. കല്യാണം ആണ് പുസ്തകം പ്രകാശനം ചെയ്തത്. ഇതിന്റെ രണ്ടാം പതിപ്പ് 2015 മേയ് 13ന് മലയാളം സർവകലാശാല വൈസ് ചാൻസലർ കെ.ജയകുമാർ തുഞ്ചൻ പറമ്പിൽ പ്രകാശനം ചെയ്തു.

പുസ്തക പ്രചാരണവുമായി ബന്ധപ്പെട്ട് ബഹറിൻ, യുഎഇ, ഖത്തർ, ഒമാൻ, സൗദിഅറേബ്യ എന്നീ രാജ്യങ്ങൾ സന്ദർശിച്ചു. ഇന്ത്യ: ഇരുളും വെളിച്ചവുമെന്ന ഗ്രന്ഥത്തിന് 2016 ലെ അഡ്വ: ടി. കുഞ്ഞിരാമക്കുറുപ്പ് ഫൗണ്ടേഷൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്. സെപ്റ്റംബർ 18 വരെ നീണ്ടുനിൽക്കുന്ന സന്ദർശനത്തിൽ കെഎംസിസി, കെകെഎംഎ, കല തുടങ്ങിയ പ്രമുഖ സംഘനകളുടെ വേദികളിൽ പി. ഹരീന്ദ്രൻ മാഷ് സംസാരിക്കും.

പത്രസമ്മേളനത്തിൽ പി. ഹരീന്ദ്രൻ മാഷ്, പി.എം.ഇബ്രാഹിം, എം.അബ്ദുൽ അസീസ് മാസ്റ്റർ, മുഹമ്മദ് മനോളി എന്നിവർ സംബന്ധിച്ചു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ
<ശാഴ െൃര=/ിൃശ/2016ലെുേ13ശിറശമമ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>