കരുതലിന്റേയും കരുണയുടെയും പര്യായമായ ‘ചന്ദനം’ ഓണാഘോഷം നടത്തി
Thursday, September 15, 2016 6:49 AM IST
ഹൂസ്റ്റൺ: ഭൗതിക വളർച്ചയിൽ നഷ്‌ടമായിക്കൊണ്ടിരിക്കുന്ന കരുതലിന്റേയും കരുണയുടെയും സഹകരണത്തിന്റേയും മൂല്യങ്ങൾ തിരികെ പിടിക്കാനും അവ വരും തലമുറകളിലേയ്ക്ക് കൈമാറാനുമായി അമേരിക്കയിലെ ഒരു സംഘം പ്രവാസികൾ രൂപം കൊടുത്ത വേറിട്ട കൂട്ടായ്മയാണ് ‘ചന്ദനം’ പ്രഥമ ഓണാഘോഷം സെപ്റ്റംബർ അഞ്ചിന് ആഘോഷിച്ചു. മർഫി റോഡിലുള്ള ‘ദേശി റസ്റ്ററന്റിൽ ആയിരുന്നു ആഘോഷ പരിപാടികൾ.

ഹൂസ്റ്റൺ കേന്ദ്രമാക്കി പ്രവൃത്തിക്കുന്ന പരിമിതമായ അംഗങ്ങളുള്ള ‘ചന്ദനം’കൂട്ടായ്മയുടെ നിലവിലുള്ള അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ചേർന്നുള്ള ഓണാഘോഷം അമേരിക്കയിലെ പ്രവാസിമലയാളികളുടെ പതിവ് ഓണാഘോഷങ്ങളിൽ നിന്നും*ഏറെ സവിശേഷതകൾ നിറഞ്ഞതായിരുന്നു.

അപ്രതീക്ഷിതമായുണ്ടാകുന്ന പ്രതിസന്ധികളിൽ ഒന്നിച്ചു നിൽക്കാനും പ്രയാസത്തിലാകുന്ന വ്യക്‌തിയുടെയും*കുടുംബത്തിന്റേയും ഉത്തരവാദിത്തം പൂർണമായി ഏറ്റെടുത്ത് പ്രതിസന്ധി*തരണം ചെയ്യുക എന്നതാണ് ഗ്രൂപ്പ് രൂപീകരണത്തിന്റെ പിന്നിലെ ശക്‌തമായ പ്രേരക ഘടകം. പ്രവാസ ഭൂമിയിൽ എത്രയൊക്കെ സാമ്പത്തിക ഭദ്രതയുണ്ടെങ്കിലും ഒറ്റയ്ക്ക് തരണം ചെയ്യാനാവാത്ത നിർണായക പരീക്ഷണ ഘട്ടങ്ങൾ പതിവ് സംഭവങ്ങളാണ്. അത്തരം സന്നിഗ്ധ ഘട്ടങ്ങളിൽ കേവലമായ അനുതാപ പ്രകടങ്ങൾക്കും നിയന്ത്രിതമായ സാമ്പത്തിക സഹായങ്ങൾക്കും അപ്പുറം പ്രതിസന്ധിയിലാകുന്ന വ്യക്‌തിക്കും*കുടുംബത്തിനും കൈത്താങ്ങായി പ്രശ്നപരിഹാരത്തിന് ഒപ്പം നിൽക്കാനുള്ള പ്രതിജ്‌ഞയുമായാണ് ചന്ദനം ഗ്രൂപ്പ്*രൂപീകരിച്ചിട്ടുള്ളത്. നിലവിൽ 15 കുടുംബങ്ങളാണ് ഈ ഗ്രൂപ്പിലുള്ളത്.

മാനവിക–ജീവകാരുണ്യ–സാംസ്കാരിക മേഖലയിൽ പ്രവാസി മലയാളികൾക്കെല്ലാം മാതൃകയും പ്രചോദനവുമായ ‘കുടുംബം യുഎസ്എ’ എന്ന സംഘടനയുടെ സജീവ സാന്നിധ്യങ്ങളായിരുന്നവരാണ് ‘ചന്ദനം’ ഗ്രൂപ്പിന്റെ സാരഥികൾ. രാജ്മോഹൻ കുനിയിൽ,രമേഷ് അടിയോടി,ജയൻ അരവിന്ദാക്ഷൻ,അജിത് നായർ,മോനി തോമസ്,റോണി,സജി,അനിൽ ജനാർദ്ദനൻ,സത്യജിത്, ദിനേശ് നായർ എന്നിവരാണ് നിലവിലുള്ള അംഗങ്ങൾ.

<ആ>റിപ്പോർട്ട്: ജോർജ് എം. കാക്കനാട്ട്
<ശാഴ െൃര=/ിൃശ/2016ലെുേ15രവമിറമിമാാ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>