പാലത്തുരുത്ത് ചർച്ച് ശതാബ്ദി ആഘോഷം
Thursday, September 15, 2016 6:50 AM IST
ഡാളസ്: കൈപ്പുഴ പാലത്തുരുത്ത് ചർച്ചിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ വിജയകരമായ പ്രവർത്തനങ്ങൾക്ക് പ്ലാനിംഗ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.

വികാരി ഫാ. ജയിംസ് പെരുവേലിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗം ജനറൽ കൺവീനറായി സി.സി. തോമസ് ചാമക്കാലായിൽ, പ്രവാസി പ്രതിനിധിയായി ഡാളസിൽ നിന്നുള്ള തിയോഫിൻ ചാമക്കാല, റോയ് എഡത്തിൽ, ഷാജി ഓട്ടപ്പള്ളി, ജോയ് തൊടുകയിൽ, ജിജോ മലയിൽ, ജേക്കബ് തൊടുക, കുഞ്ഞുമോൻ തോട്ടുങ്കൽ, തൊമ്മിക്കുഞ്ഞ് ചാമക്കാലായിൽ, ജോയ് അറയ്ക്കൽ, ഏബ്രഹാം പലേൽ, ബിറ്റോ എലക്കാട്ട്, ബിനു പവ്വത്തിൽ, ജോമി ഓട്ടപ്പള്ളി, മാത്യു കുഴിപ്പറമ്പിൽ, ജോർജുകുട്ടി പവ്വത്തിൽ എന്നിവരെ തെരഞ്ഞെടുത്തു.

2017 ഒക്ടോബറിൽ ആരംഭിക്കുന്ന ശതാബ്ദി ആഘോഷം 2018 ഒക്ടോബറിൽ വലിയ പെരുന്നാളോടെ സമാപിക്കും. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നൂറു വർഷം പഴക്കമുള്ള സെന്റ് തോമസ് പ്രൈമറി സ്കൂളിന് പുതിയ കെട്ടിടം നിർമിക്കുന്നതിനും പദ്ധതി തയാറാക്കുന്നുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ചിതറി പാർക്കുന്ന ഇടവകാംഗങ്ങളെ ബന്ധപ്പെടുന്നതിന് ഒരു പ്രത്യേക കമ്മിറ്റിയേയും യോഗം ചുമതലപ്പെടുത്തി. ശതാബ്ദി ആഘോഷങ്ങൾ വിജയിപ്പിക്കുന്നതിന് ഏവരുടേയും സഹകരണം ഫാ. ജയിംസ് പെരുവേൽ അഭ്യർഥിച്ചു.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ