സേവന രംഗത്ത് നിറ സാന്നിധ്യമായി ഹജ്‌ജ് വെൽഫെയർ ഫോറം
Thursday, September 15, 2016 6:53 AM IST
മിന: ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നായി അല്ലാഹുവിന്റെ അതിഥികളായെത്തിയ ഹാജിമാർക്ക് സേവനത്തിനിനായി നിറ സാന്നിധ്യം ഒരുക്കിയിരിക്കുകയാണ് മക്ക–ജിദ്ദ ഹജ്‌ജ് വെൽഫെയർ ഫോറം.

കഞ്ഞി വിതരണവും വഴി തെറ്റി അലയുന്ന ഹാജിമാരെ അവരവരുടെ ടെന്റുകളിൽ എത്തിക്കുക, രോഗികളായ ഹാജിമാരെ ആശുപത്രികളിൽ എത്തിക്കുക, കല്ലെറിയാൻ സഹായിക്കുക, ഹറമിൽ കൊണ്ടുപോയി തവാഫ് ചെയ്യിക്കുക തുടങ്ങി നിരവധി സേവനങ്ങൾക്കൊപ്പം ഇന്ത്യൻ ഹജ്‌ജ് മിഷൻ സംഘത്തോടൊപ്പം സഹകരിച്ചു മുഴു സമയം സേവനം ചെയ്യുന്നുണ്ട്.

വോളന്റിയർ ക്യാപ്റ്റൻ ഹമീദ് പന്തല്ലൂരിന്റെ നേതൃത്വത്തിൽ 550 വോളന്റിയർമാരാണ് ഇത്തവണ പ്രവർത്തനത്തിന് രംഗത്തുള്ളത്. നൂറിലധികം പേര് ഇതര സംസ്‌ഥാനങ്ങളിൽ നിന്നുള്ളവരാണ്.

നസീർ വാവ കുഞ്ഞു, വിജാസ് നജ്മുദ്ദിൻ ചിതറ, അൻഷാദ് മാസ്റ്റർ, നാസർ ചാവക്കാട്, ഇസ്മായിൽ കല്ലായി, മൊയ്തീൻ കാളികാവ്, റഷീദ് ഒഴുർ, കെ.ടി. മുസ്തഫ പെരുവള്ളൂർ, അൻവർ വടക്കേങ്ങര തുടങ്ങിയവർ നേതൃത്വം നൽകുന്നു. ദുൽഹജ്‌ജ് 13 വരെ ഹജ്‌ജ് വെൽഫെയർ ഫോറം മിനായിൽ സേവന രംഗത്തുണ്ടാവും.

മിനായിൽ നിന്നും അസീസിയയിൽ തിരിച്ചെത്തുന്ന ഹാജിമാരെ സഹായിക്കാനായി ഒരു സംഘത്തെ പ്രത്യേകം വിന്യസിക്കുന്നുണ്ട്. വിവിധ വോളന്റിയർ സംഘത്തോടൊപ്പം സഹകരിച്ചു പ്രവർത്തിച്ച വോളന്റിയർമാർ ഇത്തവണ വിജയകരമായ സേവന പ്രവർത്തനം ചെയ്യാനായതിൽ സന്തുഷ്‌ടരാണ്.

<ആ>റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ