ഹംഗറിയെ യൂറോപ്യൻ യൂണിയനിൽ നിന്നു പുറത്താക്കണം: ലുക്സംബർഗ്
Thursday, September 15, 2016 6:54 AM IST
ബുഡാപെസ്റ്റ്: ഹംഗറിയെ യൂറോപ്യൻ യൂണിയനിൽനിന്നു സസ്പെൻഡ് ചെയ്യുകയോ പുറത്താക്കുകയോ വേണമെന്ന് ലക്സംബർഗ് വിദേശകാര്യ മന്ത്രി ഴാങ് അസൽബോൺ ആവശ്യപ്പെട്ടു. യൂറോപ്യൻ യൂണിയന്റെ അടിസ്‌ഥാന മൂല്യങ്ങൾ ഗുരുതരമായി ലംഘിക്കുന്നതാണ് ഇതിനു കാരണമായി അദ്ദേഹത്തിന്റെ വിശദീകരണം.

അഭയാർഥികളെ കൈകാര്യം ചെയ്യുന്ന രീതിയും നീതിന്യായ വ്യവസ്‌ഥയ്ക്കും മാധ്യമങ്ങൾക്കും സ്വാതന്ത്ര്യം അനുവദിക്കാത്തതുമാണ് ഇതിന് ഉദാഹരണങ്ങളായി അസൽബോൺ ചൂണ്ടിക്കാട്ടുന്നത്.

ഇനി അഭയാർഥികളെ വെടിവച്ചു കൊല്ലാൻ ഹംഗേറിയൻ സർക്കാർ ഉത്തരവിടുന്ന കാലം വിദൂരമല്ലെന്നും അസൽബോൺ ആശങ്ക പ്രകടിപ്പിച്ചു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ