ബ്രെക്സിറ്റ് 2019നു മുൻപ് പൂർണമാകണം: യൂറോപ്യൻ യൂണിയൻ
Thursday, September 15, 2016 6:55 AM IST
ബ്രസൽസ്: ബ്രെക്സിറ്റ് നടപടിക്രമങ്ങൾ 2019ലെ യൂറോപ്യൻ തെരഞ്ഞെടുപ്പിനു മുൻപ് പൂർത്തിയാക്കണമെന്ന് യൂറോപ്യൻ പാർലമെന്റിനായി ബ്രെക്സിറ്റ് ചർച്ചകൾക്കു നേതൃത്വം വഹിക്കുന്ന ഗൈ വെർഹോഫ്സ്റ്റാറ്റ്.

2019 മേയിലോ ജൂണിലോ ആണ് യൂറോപ്യൻ തെരഞ്ഞെടുപ്പു നടക്കുക. യൂറോപ്യൻ രാഷ്ര്‌ടീയം പുതിയ ഘട്ടത്തിലേക്കു കടക്കുകയാണ് അതിനു ശേഷമെന്നും അതിനു മുൻപ് നടപടിക്രമങ്ങൾ പൂർത്തിയാകണമെന്നും വെർഹോഫ്സ്റ്റാറ്റിന്റെ വിശദീകരണം.

അതേസമയം അടുത്ത വർഷം ആദ്യം നടപടിക്രമങ്ങൾ ആരംഭിക്കാമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് പറയുന്നത്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ