ഐഎകെ വാർഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി
Thursday, September 15, 2016 6:59 AM IST
കുവൈത്ത്: ഇടുക്കി അസോസിയേഷൻ കുവൈറ്റ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(കഅഗ) വാർഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി.

സെപ്റ്റംബർ 11ന് ഹൈഡൈൻ ഓഡിറ്റോറിയത്തിൽ നടന്ന പൊതുയോഗത്തിൽ ജെറൽ ജോസ് ഇടവകണ്ടത്തിലിനെ പ്രസിഡന്റായും ജാക്സൺ ചാക്കോ കാളിയാനിയെ ജനറൽ സെക്രട്ടറിയായും ജോസ് തോമസ് വരകുകാലായെ ട്രഷറർ ആയും തെരഞ്ഞെടുത്തു.

പ്രസിഡന്റ് ജോർജി മാത്യുവിന്റെ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി സുനിൽ കുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബിജോയി കുര്യൻ കണക്ക് അവതരണവും നടത്തി. ട്രഷറർ ബിജോയി കുര്യൻ സംസാരിച്ചു. സ്നേഹവിരുന്നോടെ യോഗം അവസാനിച്ചു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ