ഇല്ലിനോയി മലയാളി അസോസിയേഷന്റെ ഓണാഘോഷം 17ന്
Thursday, September 15, 2016 7:00 AM IST
ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 17നു (ശനി) സെന്റ് മേരീസ് ക്നാനയായ കത്തോലിക്കാ പള്ളി <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(7800 ം ഹ്യീിെ െേ ,ങീൃേീി ഏൃീ്ല ,കഘ) ഓഡിറ്റോറിയത്തിൽ നടക്കും. ആഘോഷത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

വൈകുന്നേരം അഞ്ചിന് ഓണസദ്യയോടെ പരിപാടികളാരംഭിക്കും. ചെണ്ട മേളത്തിന്റെ അകമ്പടിയോടുകൂടി മാവേലിമന്നന്റെ വരവേല്പും ഷിക്കാഗോയിലെ പ്രശസ്ത ഡാൻസ് സ്കൂളുകളിൽ പരിശീലനം ലഭിച്ച കലാകാരികളുടെ നൃത്ത നൃത്യങ്ങളും ശ്രുതിലയ മ്യൂസിക് ട്രൂപ്പ് നയിക്കുന്ന ഗാനമേളയും ആഘോഷത്തിന്റെ മാറ്റുകൂട്ടും. 25 സെറ്റുസാരികളുടെ ഓണസമ്മാനമായിരിക്കും ഈവർഷത്തെ ആഘോഷത്തിന്റെ പ്രത്യേകതകളിലൊന്ന്.

ഓണാഘോഷത്തിൽ പങ്കെടുക്കുന്നവർ കേരളീയ വസ്ത്രങ്ങൾ അണിഞ്ഞു വരുന്നത് അഭികാമ്യമായിരിക്കുമെന്നു സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്: സാം ജോർജ് (പ്രസിഡന്റ്) 773 671 6073, ജോസി കുരിശുങ്കൽ (സെക്രട്ടറി) 773 478 4357, അനിൽ കുമാർ പിള്ള (കൺവീനർ) 847 471 5379.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം