ഷിക്കാഗോ മലയാളി അസോസിയേഷൻ ഓണാഘോഷം നടത്തി
Thursday, September 15, 2016 7:01 AM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഓണാഘോഷം താഫ്റ്റ് ഹൈസ്കൂളിൽ നടന്നു. വൈകുന്നേരം നാലിനു ഓണസദ്യയോടെയാണ് പരിപാടികൾ ആരംഭിച്ചത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ മാവേലിമന്നനേയും വാമനനേയും എഴുന്നെള്ളിച്ചുകൊണ്ടു നടത്തിയ സാംസ്കാരിക ഘോഷയാത്ര ശ്രദ്ധേയമായി.

തുടർന്നു പ്രശസ്ത ചലച്ചിത്രതാരം റീബ മോനിക്ക ജോൺ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. നാട്ടിലൊന്നും കാണാത്ത രീതിയിൽ ഒത്തൊരുമയോടെ വളരെയധികം ആളുകൾ പങ്കെടുത്ത ആഘോഷങ്ങളും ചെണ്ടമേളങ്ങളും മറ്റു കലാപരിപാടികളുമൊക്കെ നടത്തുന്നത് മലയാളികളുടെ ഗൃഹാതുരസ്മരണകളെ ഉണർത്തുവാൻ പര്യാപ്തമാണെന്ന് റീബ പറഞ്ഞു. പ്രസിഡന്റ് ടോമി അംബേനാട്ട് അധ്യക്ഷത വഹിച്ചു. വളരെയധികം സംസ്കൃതശ്ലോകങ്ങൾ ഉദ്ധരിച്ചുകൊണ്ട് മാവേലി തമ്പുരാൻ നടത്തിയ തീപ്പൊരി സന്ദേശം സദസിനെ ഇളക്കിമറിച്ചു. ഫൊക്കാന റീജണൽ വൈസ് പ്രസിഡന്റ് സന്തോഷ് നായരും സിഎംഎ വൈസ് പ്രസിഡന്റ് ജസി റിൻസി, സെക്രട്ടറി ബിജി സി. മാണി, ട്രഷറർ ജോസ് സൈമൺ മുണ്ടപ്ലാക്കൽ എന്നിവർ സംസാരിച്ചു. ഓണാഘോഷ കമ്മിറ്റി ചെയർമാൻ സ്റ്റാൻലി കളരിക്കമുറിയായിരുന്നു മാസ്റ്റർ ഓഫ് സെറിമണി ആയിരുന്നു.

കലാമേളയിലെ കലാതിലകം, കലാപ്രതിഭ, സിഎംഎ സ്കോളർഷിപ്പുകൾ, ചീട്ടുകളി മത്സരം, ബാസ്കറ്റ്ബോൾ ടൂർണമെന്റ് തുടങ്ങിയ മത്സരങ്ങളിലെ വിജയികൾക്ക് ട്രോഫികൾ ചടങ്ങിൽ വിതരണം ചെയ്തു. തുടർന്നു നടന്ന കലാപരിപാടികൾക്ക് വന്ദന മാളിയേക്കൽ അവതാരക ആയിരുന്നു.

അടുത്ത രണ്ടുവർഷത്തേക്ക് രഞ്ജൻ ഏബ്രഹാമിന്റേയും ജിമ്മി കണിയാലിയുടേയും ഫിലിപ്പ് പുത്തൻപുരയിലിന്റേയും നേതൃത്വത്തിലുള്ള പുതിയ ഡയറക്ടർ ബോർഡിനെ സദസിനു പരിചയപ്പെടുത്തി.

ആഘോഷ പരിപാടികൾക്ക് മോഹൻ സെബാസ്റ്റ്യൻ, ഫിലിപ്പ് പുത്തൻപുരയിൽ, ജേക്കബ് പുറയംപള്ളിൽ, ജിമ്മി കണിയാലി, ജിതേഷ് ചുങ്കത്ത്, ജോണിക്കുട്ടി പിള്ളവീട്ടിൽ, ജോഷി മാത്യു പുത്തൂരാൻ, ജൂബി വള്ളിക്കളം, മത്തിയാസ് പുല്ലാപ്പള്ളിൽ, രഞ്ജൻ ഏബ്രഹാം, സാബു നടുവീട്ടിൽ, ഷാബു മാത്യു, സണ്ണി വള്ളിക്കളം, തൊമ്മൻ പൂഴിക്കുന്നേൽ തുടങ്ങിയവർ നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
<ശാഴ െൃര=/ിൃശ/2016ലെുേ15വെശരമഴീീ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>