ക്നാനായ ചാപ്ലെയിൻസി തിരുനാൾ: മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമികൻ
Thursday, September 15, 2016 7:03 AM IST
മാഞ്ചസ്റ്റർ: യൂറോപ്പിലെ പ്രഥമ ക്നാനായ ചാപ്ലെയിൻസിയിലെ പ്രഥമ തിരുനാളിന് കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമികനാകും.

ഒക്ടോബർ ഒന്നിന് മാഞ്ചസ്റ്ററിലെ സെന്റ് ആന്റണീസ് കാത്തലിക് ചർച്ചിൽ നടക്കുന്ന തിരുനാൾ കുർബാനയിൽ പ്രസ്റ്റൺ രൂപത നിയുക്‌ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ, ഷ്രൂസ്ബറി രൂപതാധ്യക്ഷൻ മാർ മാർക്ക് ഡേവിസ് തുടങ്ങി നിരവധി വൈദികർ സഹകാർമികരായിരിക്കും.

പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാൾ ആദ്യമായി ക്നാനായ ചാപ്ലെയിൻസിയിൽ ആചരിക്കുമ്പോൾ സമുചിതമായി കൊണ്ടാടാൻ യുകെയിലെ ക്നാനായ സമൂഹം തയാറെടുക്കുകയാണ്. ഇതിനായി ഫാ. സജി മലയിൽ പുത്തൻപുരയുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിച്ചുവരുന്നു.

തിരുനാൾ പ്രസുദേന്തിമാരാകുവാൻ ആഗ്രഹിക്കുന്നവർ സിറിയക് ജയിംസിനെ ബന്ധപ്പെടുക.

വിവരങ്ങൾക്ക്: 07806785860.