ജർമൻ റെയിൽവേയ്ക്ക് പുതിയ ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിൻ
Thursday, September 15, 2016 7:05 AM IST
ഫ്രാങ്ക്ഫർട്ട്: ജർമൻ റെയിൽവേ പുതിയ ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിൻ (ഐസിഇ 4) അവതരിപ്പിച്ചു. ജർമൻ തലസ്‌ഥാനമായ ബെർലിൻ റെയിൽവേ സ്റ്റേഷനിൽ റെയിവേ സിഇഒ റൂഡിഗർ ഗ്രൂബെ പുതിയ ട്രെയിൻ മാധ്യമങ്ങൾ, യാത്രക്കാർ എന്നിവർക്കു മുമ്പിൽ അവതരിപ്പിച്ചു.

പുതിയ ട്രെയിനിലെ കംപാർട്ടുമെന്റുകളിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഫ്രീ ഇന്റർനെറ്റ് സർവീസ്, ഓരോ സീറ്റിലും വലിപ്പം കൂടിയ സ്ക്രീനുകൾ, ടിവി കണക്ഷൻ, 160 ഡിഗ്രി ചായവ് ഉള്ള സീറ്റുകൾ, കേറ്ററിംഗ് ഓർഡർ സൗകര്യം, എയർ കണ്ടീഷൻ, എൽഇഡി ലാമ്പുകൾ എന്നിവ ഇതിന്റെ പ്രത്യേകതകളാണ്.

ട്രെയിനിന്റെ വേഗത മണിക്കൂറിൽ 250 കിലോമീറ്ററാണ്. നീളം 346 മീറ്ററും. എന്നാൽ ഐസിഇ 3 ന്റെ സ്പീഡ് 330 കിലോമീറ്റർ ആയിരുന്നു. ഇതിലെ യാത്രക്കുള്ള ടിക്കറ്റ് നിരക്ക് അവസാനമായി തീരുമാനിച്ചിട്ടില്ല. പുതിയ ട്രെയിൻ അധികം താമസിയാതെ പ്രധാന ജർമൻ റൂട്ടുകളിൽ ഓടും. അടുത്തവർഷം ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിൻ 4 മോഡലിന്റെ ലഭ്യത അനുസരിച്ച് പുതിയ ജർമൻ റൂട്ടുകളിലും തെരഞ്ഞെടുത്ത യൂറോപ്യൻ റൂട്ടുകളിലും ഇതിന്റെ സർവീസ് വ്യാപിപ്പിക്കും.

<ആ>റിപ്പോർട്ട്: ജോർജ് ജോൺ