പെൻഷൻ പ്രായം വർധിക്കുന്നതിൽ സ്വിസ് ജനതയ്ക്ക് എതിർപ്പ്
Thursday, September 15, 2016 8:15 AM IST
ബർലിൻ:പെൻഷൻ പ്രായം 67 വയസായി വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിൽ ഭൂരിപക്ഷം സ്വിറ്റ്സർലൻഡുകാർക്കും എതിർപ്പെന്നു സർവേ ഫലം.

ഘട്ടം ഘട്ടമായി പെൻഷൻ പ്രായം വർധിക്കുന്നതിനെക്കുറിച്ച് ജനങ്ങളുടെ അഭിപ്രായമറിയാൻ ഷ്വീസ് ആൻ സൊന്റാഗ് എന്ന ദിനപത്രമാണ് സർവേ സംഘടിപ്പിച്ചത്. 23 ശതമാനം പേർ മാത്രമാണ് ഇതിനെ അനുകൂലിക്കുന്നതെന്നു വ്യക്‌തമാകുകയും ചെയ്തു.

പെൻഷൻ പരിഷ്കാരങ്ങൾ സംബന്ധിച്ച് പാർലമെന്റ് വിശദമായ ചർച്ചകൾക്കു തയാറെടുക്കുമ്പോഴാണ് സർവേ ഫലം പുറത്തുവന്നിരിക്കുന്നത്. പുരുഷൻമാർക്ക് 67 ആയും സ്ത്രീകൾക്ക് 65 ആയും പെൻഷൻ പ്രായം വർധിപ്പിക്കാനാണ് നിർദേശം.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ