ബോണിൽ ഡബ്ല്യുഎംസി ഓണാഘോഷം ഒക്ടോബർ ഒന്നിന്
Thursday, September 15, 2016 8:15 AM IST
ബോൺ:വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) ജർമൻ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ തിരുവോണം ആഘോഷിക്കുന്നു. ഒക്ടോബർ ഒന്നിന് (ശനി) വൈകുന്നേരം അഞ്ചിന് (പ്രവേശനം 4.30 മുതൽ) ബോൺ, എൻഡനിഷിലെ ജോസഫ് സ്ട്രുങ്ക് ഹാളിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2> (ഖീലെള ടേൃൗിരസ ഒമഹഹല,ഞലീരസൗാെേൃ. 58മ, ഋിറലിശരവ) ആണ് ആഘോഷപരിപാടികൾ.

തിരുവാതിര, ചെണ്ടമേളം, മാവേലിക്ക് വരവേല്പ തുടങ്ങിയ ഓണത്തനിമ വിടർത്തുന്ന പരിപാടികൾക്കുപുറമെ ബോളിവുഡ് ഡാൻസ്, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ കണ്ണഞ്ചിപ്പിക്കുന്ന കലാരൂപങ്ങൾ ആഘോഷത്തിന് കൊഴുപ്പേകും. വിഭസമൃദ്ധമായ ഓണസദ്യ, ആകർഷകങ്ങളായ സമ്മാനങ്ങളോടുകൂടി തംബോല എന്നിവയും ആഘോഷങ്ങളുടെ ഭാഗമായിരിക്കും. ആഘോഷത്തിലേയ്ക്ക് ഏവരേയും ഡബ്ല്യുഎംസി ജർമൻ പ്രൊവിൻസ് സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: ജോളി എം പടയാട്ടിൽ 0221 892667, ജോസ് തോമസ് 0228 662572,ജോസഫ് കില്ലിയാൻ 0221 29991661, ഗ്രിഗറി മേടയിൽ 02203 27996, സോമരാജൻപിള്ള 0228 4332706, മാത്യു ജേക്കബ് 0171 3273542,ജോസ് കുമ്പിളുവേലിൽ 02232 962366,മേഴ്സി തടത്തിൽ 02336 81884,ജോസഫ് കളത്തിപ്പറമ്പിൽ 0221 634461.

വിലാസം: <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ഖീലെള ടേൃൗിരസ ഒമഹഹല,ഞലീരസൗാെേൃ. 58മ, ഋിറലിശരവ(ആീിി)

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ