എൻഎംസിസി ‘ഓണം–പോന്നോണം 2016’ സെപ്റ്റംബർ 17ന്
Thursday, September 15, 2016 8:17 AM IST
മെൽബൺ: നോർത്ത്സൈഡ് മലയാളി കമ്യൂണിറ്റി ക്ലബിന്റെ ഓണാഘോഷം ‘ഓണം പോന്നോണം 2016’ ന് സെപ്റ്റംബർ 17 നു (ശനി) രാവിലെ 9.30ന് എപ്പിംഗ് ഗലാഡ കമ്യൂണിറ്റി സെന്ററിൽ തിരി തെളിയും.

കുടുംബാംഗങ്ങളെല്ലാവരും ചേർന്ന് ഒരുക്കുന്ന ഓണപൂക്കളത്തോടെ ആഘോഷത്തിനു തുടക്കം കുറിക്കും. തുടർന്നു നടക്കുന്ന പൊതു സമ്മേളനം എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളെല്ലാവരും ചേർന്ന് നിലവിളക്കു തെളിച്ച് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് മെൽവിൻ ഡൊമിനിക് ഓണസന്ദേശം നൽകും. തുടർന്നു വാദ്യമേളങ്ങളുടേയും പുലികളിയുടെയും അകമ്പടിയോടെ ഘോഷയാത്രയായി എത്തുന്ന*മാവേലിയെ വേദിയിലേക്ക് വരവേല്ക്കും. ഓണാഘോഷത്തിന്റെ മുഖ്യ ആകർഷണമായ വടംവലി മത്സരത്തിൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും നേതൃത്വത്തിൽ 10 ടീമുകൾ മാറ്റുരയ്ക്കും. തുടർന്നും ഓണസദ്യ വിളമ്പും. സ്പോർട്സ് കോഓർഡിനേറ്റർ ക്ലീറ്റസ് ചാക്കോയുടെ നേതൃത്വത്തിൽ വ്യത്യസ്തമാർന്ന ഓണക്കളികളും സംഘടിപ്പിച്ചിട്ടുണ്ട്. റാഫിൾ ടിക്കറ്റിന്റെ നറുക്കെടുപ്പോടെ ഓണാഘോഷത്തിന് തിരശീല വീഴും.

ഫൈവ് സ്റ്റാർ പ്രോപ്പർട്ടീസ്, മാക്സ് ടിവി, പിഎഫ്ജി മണി, ടെക്നോ മോട്ടോഴ്സ്, ഫർണീച്ചർ സ്റ്റോപ്പ്, ഗോഡ്ഫ്രെയ്സ് വാക്വം സ്പെഷലിസ്റ്റ്, ജെ ആൻഡ് റ്റി സെക്യൂരിറ്റീസ്, സ്പൈസ് വെയർഹൗസ്, എംപവർ ടൂട്ടോറിംഗ്, ഓസ്ഗ്രൊ ഫാം, ബാരി പ്ലാന്റ് ക്രഗിബേൺ, ചണ്ഡിഗഡ് ബനട്ടി പാർലർ, ഡിജിയോട്രിക്സ് ഡിജിറ്റൽ മീഡിയ എന്നിവരാണ് ആഘോഷ പരിപാടിയുടെ സ്പോൺസർമാർ.

വിവരങ്ങൾക്ക്: മെൽവിൻ ഡൊമിനിക് 0412 113 462, ഷാജി മാത്യു 0431 465 175.

വിലാസം: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഏമഹമറമ ഇീാാൗിശ്യേ ഇലേിൃല, 10ആ എീൃൗാ ണമ്യ ഋുുശിഴ.

<ആ>റിപ്പോർട്ട്: പോൾ മേനാച്ചേരി