ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷം വർണാഭമായി
Thursday, September 15, 2016 8:19 AM IST
ഫിലഡൽഫിയ: പതിനഞ്ചിൽപരം സംഘടനകളുടെ കേന്ദ്രസംഘടനയായ ട്രൈസ്റ്റേറ്റ് കേരള ഫോറം വർണപകിട്ടാർന്ന ഘോഷയാത്രയോടുകൂടി ഫിലഡൽഫിയയിൽ ഓണം ആഘോഷിച്ചു.

നിലവിളക്കിന്റേയും താലപ്പൊലിയുടേയും ചെണ്ടമേളത്തിന്റേയും അത്തപ്പൂക്കളത്തിന്റേയും സാന്നിധ്യത്തിൽ മാവേലിമന്നനെ ആദരവോടെ എതിരേറ്റു. മഹാബലിയായി വേഷമിട്ട ന്യൂയോർക്കിൽ നിന്നുള്ള അപ്പുക്കുട്ടൻ പിള്ള മഹാബലിയുടെ ആശംസ നേർന്നു. തുടർന്നു തിരുവാതിരയും അരങ്ങേറി.

ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയർമാൻ ഫിലിപ്പോസ് ചെറിയാന്റെ അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ സ്വാമി ഉദിത് ചൈതന്യ ഓണസന്ദേശം നൽകി. മഹാബലിയുടെ യഥാർഥ ചരിത്രം ഭാഗവതത്തെ ആസ്പദമാക്കി സ്വാമിജി വിവരിച്ചു. ഓണം നൽകുന്ന സന്ദേശം പങ്കുവയ്ക്കലിന്റേതാണെന്നും ഒരു പുഞ്ചിരി നൽകിയാലും അതിന്റെ മഹത്വം അതുല്യമാണെന്നും സ്വാമിജി ചൂണ്ടിക്കാട്ടി.

മൈക്ക് ഫിറ്റ്സ് പാട്രിക് (കോൺഗ്രസ് മാൻ), ജോൺ സബറ്റീന (സ്റ്റേറ്റ് സെനറ്റർ), ഡിവൈറ്റ് എവൽസ് (സ്റ്റേറ്റ് റപ്രസന്റേറ്റീവ്), ആൽറ്റോബൻ ബർഗർ (സിറ്റി കൗൺസിൽമാൻ), ഓണാഘോഷ കമ്മിറ്റി ചെയർമാൻ ജീമോൻ ജോർജ്, ട്രഷറർ സുരേഷ് നായർ തുടങ്ങിയ വിവിധ രാഷ്ട്രീയ– സാമൂഹിക നേതാക്കൾ സംസാരിച്ചു. ട്രൈസ്റ്റേറ്റ് കേരള ഫോറത്തിനുള്ള സിറ്റി കൗൺസിലിന്റെ സാമ്പത്തിക സഹായവും ചെയർമാൻ ഫിലിപ്പോസ് ചെറിയാൻ, സെക്രട്ടറി തോമസ് പോൾ, ട്രഷറർ സുരേഷ് നായർ എന്നിവർക്ക് സിറ്റിയുടെ പ്രത്യേക അംഗീകരവും കൗൺസിൽമാൻ ആൽടോബൻ ബർഗർ സമ്മാനിച്ചു. ചടങ്ങിൽ വിൻസെന്റ് ഇമ്മാനുവൽ സംബന്ധിച്ചു. കൾചറൽ പ്രോഗ്രാം കോഓർഡിനേറ്ററായി അനൂപ് ജോസഫും അവാർഡ് കമ്മിറ്റി ഭാരവാഹികളായി മോഡി ജേക്കബ്, തമ്പി ചാക്കോ എന്നിവർ പ്രവർത്തിച്ചു. തുടർന്നു കുട്ടികളുടെ വിവിധ കലാപരിപാടികളും കലാഭവൻ ജയന്റെ കോമഡിഷോയും ഓണസദ്യയും നടന്നു.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
<ശാഴ െൃര=/ിൃശ/2016ലെുേ15േൃശെമേലേല.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>