നോർത്ത് അമേരിക്കൻ മലയാളികൾക്ക് ഫോമായുടെ ഓണാശംസകൾ
Friday, September 16, 2016 3:38 AM IST
ഷിക്കാഗോ: നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ സാംസ്കാരിക സംഘടനകളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസിന്റെ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, നോർത്ത് അമേരിക്കയിലെ എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്നു. ദൈവത്തിന്റെ സ്വന്തം നാടിനെ വിട്ട് പോറ്റമ്മയായ അമേരിക്കൻ മണ്ണിൽ പ്രവാസത്തിലായിരിക്കുന്ന നമ്മൾ, ജാതി മത വർണ വർഗ അതിർവരമ്പുകൾക്കതീതമായി, ആബാലവൃദ്ധം ഓണം ആഘോഷിക്കണമെന്ന് അദ്ദേഹം കൂട്ടി ചേർത്തു.

ജനറൽ സെക്രട്ടറി ജിബി തോമസ്, ട്രഷറർ ജോസി കുരിശിങ്കൽ, വൈസ് പ്രസിഡന്റ് ലാലി കളപ്പുരയ്ക്കൽ, ജോയിന്റ് സെക്രട്ടറി വിനോദ് കൊണ്ടൂർ ഡേവിഡ്, ജോയിന്റ് ട്രഷറർ ജോമോൻ കുളപ്പുരയ്ക്കൽ എന്നിവരും ആശംസകൾ നേർന്നു.