‘മതവിദ്യാഭ്യാസത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസം കൂടി ഉൾപ്പെടുത്തണം’
Friday, September 16, 2016 3:40 AM IST
കുവൈത്ത്: മത വിദ്യാഭ്യാസത്തോടൊപ്പം ആധുനിക ഭൗതീക വിദ്യാഭ്യാസം കൂടി നൽകുന്ന വിദ്യാഭ്യാസ രീതിക്ക് മുൻതൂക്കം നൽകണമെന്ന് പ്രമുഖ പ്രഭാഷകൻ ഇബ്രാഹിം ഖലീൽ ഹുദവി. തുരുത്തി മുസ്ലിം ജമ അത്തിന്റെ സ്വീകരണ യോഗത്തിൽ സംസാരിക്കുക യായിരുന്നു അദ്ദേഹം.

സാമൂഹിക പ്രതിബദ്ധതയുള്ള സമൂഹത്തെ വാർത്തെടുക്കുന്നതിന് സത്രീ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രക്ഷാധികാരി കുഞ്ഞബ്ദുള്ള മാളിയിൽ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുത്തുരുത്തിയുടെ അധ്യക്ഷത വഹിച്ചു. ഖലീൽ ഹുദവി ക്കുള്ള സ്നേഹോപഹാരം രക്ഷാധികാരി അബ്ദുൽ ഫത്താഹ് തയ്യിൽ നൽകി. കെഎംസിസി ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ വയനാട്, കെകെഎംഎ വൈസ് ചെയർമാൻ അബ്ദുൽ ഫത്താഹ് തയ്യിൽ, അബ്ദുല്ലത്തീഫ് നീലഗിരി, സൈനുദ്ദീൻ കടിഞ്ഞിമൂല, ജനറൽ സെക്രട്ടറി ഇ.എം. ത്വാഹ, ട്രഷറാർ തസ്ലിം തായൽ തടം എന്നിവർ സംസാരിച്ചു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ