ഇസ്ലാമിക് കൗൺസിൽ ഈദ് സംഗമം നടത്തി
Friday, September 16, 2016 3:40 AM IST
കുവൈത്ത്: കേരള ഇസ്ലാമിക് കൗൺസിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് ഈദ് സംഗമം നടത്തി. റിഥം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംഗമം കെഐസി സീനിയർ നേതാവ് കുഞ്ഞഹമ്മദ് കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് പ്രസിഡന്റ് ഉസ്മാൻ ദാരിമി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഹംസ ബാഖവി, ഇബ്രാഹിം ഖലീൽ ഹുദവി കാസർഗോഡ് എന്നിവർ ഈദ് സന്ദേശം നൽകി.

അള്ളാഹുവിന്റെ ഏകത്വത്തിന്റെ വിളംബരത്തിനുവേണ്ടി തീക്ഷ്ണമായ ത്യാഗങ്ങൾ സഹിച്ച പ്രവാചകൻ ഇബ്രാഹിം നബിയുടെയും കുടുംബത്തിന്റെയും ദീപ്തമായ സ്മരണകൾ ഉണർത്തുന്ന ബലിപെരുന്നാൾ ജീവിതത്തിൽ പ്രതിസന്ധികളെ തരണം ചെയാനും അള്ളാഹുവിനുവേണ്ടി ആത്മ സമർപ്പണം നടത്തുവാനും നമുക്ക് പ്രചോദനമാവണമെന്ന് പ്രഭാഷകർ ഉദ്ബോധിപ്പിച്ചു. സെക്രട്ടറി ഹംസ ദാരിമി, അബ്ദുല്ലത്തീഫ് എടയൂർ എന്നിവർ പ്രസംഗിച്ചു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ