മെൽബൺ സീറോ മലബാർ രൂപത പാസ്റ്ററൽ കൗൺസിൽ സെപ്റ്റംബർ 16, 17 (വെള്ളി, ശനി) തീയതികളിൽ
Friday, September 16, 2016 3:42 AM IST
മെൽബൺ: സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപതയുടെ മൂന്നാമത് പാസ്റ്ററൽ കൗൺസിൽ സെപ്റ്റംബർ 16, 17 (വെള്ളി, ശനി) തീയതികളിൽ സിഡ്നിയിലെ ബോൾക്കാം ഹില്ലിലുള്ള സെന്റ് ജോസഫ് സെന്ററിൽ നടക്കും.

16ന് (വെള്ളി) രാവിലെ 10.30ന്*മാർ ബോസ്കോ പുത്തൂരിന്റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലിയോടെ കൗൺസിൽ ആരംഭിക്കും. ബ്രോക്കൺബേ ന്യു ഇവാഞ്ചലൈസേഷൻ ഇൻസ്റ്റിസ്റ്റ്യൂട്ട് ഡയറക്ടർ ഡാനിയൽ അംഗ്, കാത്തലിക് ചർച്ച് ഇൻഷ്വറൻസ് അക്കൗണ്ട് എക്സിക്യൂട്ടീവ് പീറ്റർ ഡുഹെർട്ടി, സിഡ്നി രൂപത വൈദികൻ ഫാ. ആൻഡ്രൂ ജയിംസ്, ഡാർവിനിലെ മതബോധന വിഭാഗം പ്രധാനാധ്യപകൻ സോജിൻ സെബാസ്റ്റ്യൻ, രൂപത ഫിനാൻഷ്യൽ കൗൺസിൽ അംഗം ആന്റണി ജോസഫ് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും. രൂപതയിൽ സേവനം ചെയ്യുന്ന വൈദികരും വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമുള്ള അല്മായ പ്രതിനിധികളും ഉൾപ്പെടെ 56 ഓളം പേർ രണ്ടു ദിവസങ്ങളിലായി നടക്കുന്ന പാസ്റ്റർ കൗൺസിലിൽ പങ്കെടുക്കും.

<ആ>റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ