യുഎസിൽ വീണ്്ടും കറുത്തവർഗക്കാരൻ പോലീസിന്റെ വെടിയേറ്റു മരിച്ചു
Friday, September 16, 2016 6:16 AM IST
ഒഹായോ: യുഎസിൽ കറുത്തവർഗക്കാരനായ കൗമാരക്കാരൻ പോലീസിന്റെ വെടിയേറ്റു മരിച്ചു. ടയറി കിംഗ് എന്ന പതിമൂന്നുകാരനാണ് കൊല്ലപ്പെട്ടത്. കവർച്ചാശ്രമത്തെക്കുറിച്ച് അറിവു ലഭിച്ചതിനെത്തുടർന്നു സ്‌ഥലത്തെത്തിയ പോലീസിനു നേരെ തോക്കുചൂണ്ടിയതിനെ തുടർന്നാണ് ടയറി കിംഗിനെ വധിച്ചതെന്ന് പോലീസ് അറിയിച്ചു.

സംഭവത്തെകുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കൊളംബസ് ഡൗൺ ടൗണിൽ ബുധനാഴ്ച രാത്രി കവർച്ച നടത്താൻ മൂന്നു യുവാക്കൾ ശ്രമിക്കുന്നതായി സംഭവത്തിനു ദൃക്സാക്ഷിയായ ഒരാൾ പോലീസിനെ അറിയിച്ചു. പോലീസ് സ്‌ഥലത്തെത്തിയതോടെ മൂന്നുപേരും ഓടിരക്ഷപെടാൻ ശ്രമിച്ചു. ഇതിനിടയിൽ രണ്്ടു പേരെ പോലീസ് പിടികൂടി. മൂന്നാമൻ പോലീസിനു നേരെ തോക്കുചൂണ്്ടിയതിനെത്തുടർന്നു ഇയാൾക്കെതിരെ പോലീസ് വെടിയുതിർത്തു. വെടിയേറ്റ കുട്ടിയെ പോലീസ് ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

യഥാർഥ തോക്കാണെന്നു കരുതിയാണ് പോലീസ് വെടിവച്ചതെന്നും കുട്ടിയുടെ കൈയിൽ ഉണ്്ടായിരുന്നത് കളിത്തോക്കായിരുന്നെന്നും പിന്നീട് പോലീസ് സ്‌ഥിരീകരിച്ചു.<യൃ><യൃ><ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ