കരുണയുടെ കവാടം കടന്ന് ദണ്ഡവിമോചനത്തിനായി ബ്രൈറ്റൺ ആൻഡ് അരുൺഡൽ രൂപതയിലെ വിശ്വാസികൾ
Friday, September 16, 2016 8:20 AM IST
ലണ്ടൻ: കരുണയുടെ പുണ്യകവാടം കടന്നുകൊണ്ട് പൂർണദണ്ഡവിമോചനത്തിനായി ദൈവകരുണയുടെ അസാധാരണ ജൂബിലി വർഷത്തിൽ ബ്രൈറ്റൺ ആൻഡ് അരുൺഡൽ രൂപതയിലെ വിശ്വാസികൾ സെപ്റ്റംബർ 17ന് (ശനി) ഔവർ ലേഡി ആൻഡ് സെന്റ് ഫിലിപ്പ് കത്തീഡ്രൽ പള്ളിയിൽ ഒത്തുചേരുന്നു.

ആത്മീയ ഒരുക്കത്തോടെ കുമ്പസാരിച്ച് പ്രസാദവരാവസ്‌ഥയിൽ കരുണയുടെ വാതിലിലൂടെ ദേവാലയത്തിൽ പ്രവേശിച്ച് വിശുദ്ധ കുർബാനയും കുർബാന സ്വീകരണവും നടത്തി മാർപാപ്പയുടെ നിയോഗത്തിനായി പ്രത്യേകം പ്രാർഥിക്കുകവഴി പൂർണ ദണ്ഡവിമോചനം സാധ്യമാകുന്നു എന്നതാണ് കരുണയുടെ വർഷത്തിൽ ഓരോ വിശ്വാസിക്കും ലഭിക്കുന്ന ഏറ്റവും വലിയ അനുഗ്രഹം.

കരുണയുടെ ദൈവപരിപാലനയെപ്പറ്റി ആത്മീയ അഭിഷേകം തുളുമ്പുന്ന വചന പ്രഘോഷണവുമായി പ്രശസ്ത ധ്യാനഗുരു ഫാ. സിറിൽ ജോൺ ഇടമന, ഫാ. ജോയി ആലപ്പാട്ട്, ഫാ. സജി, ഫാ.അനീഷ് എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. രാവിലെ 9.30 മുതൽ ആരംഭിക്കുന്ന ശുശ്രൂഷകൾ വൈകുന്നേരം നാലിന് അവസാനിക്കും.

ചാപ്ലെയിൻ ഫാ. ജോയി ആലപ്പാട്ടിന്റെ നേതൃത്വത്തിൽ കരുണയുടെ കവാടം കടക്കൽ രൂപതയിലെ വൻ ആത്മീയ സംഗമമാക്കി മാറ്റുവാനുള്ള ഒരുക്കത്തിലാണ്.

വിലാസം: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഛൗൃ ഘമറ്യ മിറ ടേ.ജവശഹശു, ഇമവേലറൃമഹ ഇവൗൃരവ, ഘീിറീി ഞീമറ, അൃൗിറമഹ, ആച 18 9അഥ.

വിവരങ്ങൾക്ക്: ബിജോയി ആലപ്പാട്ട് 07960000217.

<ആ>റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ