മലയാളം സൊസൈറ്റി ഹൂസ്റ്റൺ സെപ്റ്റംബർ സമ്മേളനം നടത്തി
Friday, September 16, 2016 8:20 AM IST
ഹൂസ്റ്റൺ: ഗ്രെയ്റ്റർ ഹൂസ്റ്റണിലെ ഭാഷാസ്നേഹികളുടേയും എഴുത്തുകാരുടേയും സംയുക്‌ത സംഘടനയായ, മലയാള ബോധവത്കരണവും ഭാഷയുടെ വളർച്ചയും ഉയർച്ചയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ സെപ്റ്റംബർ സമ്മേളനം സെപ്റ്റംബർ 10നു സ്റ്റാഫറ്ഡിലെ ഏബ്രഹാം ആൻഡ് കമ്പനി റിയൽ എസ്റ്റേറ്റ് ഹാളിൽ സമ്മേളിച്ചു. മണ്ണിക്കരോട്ടിന്റെ ഏറ്റവും ഒടുവിൽ പ്രസിദ്ധീകരിച്ച ‘ആടുവിലാപം’ സുരേഷ് ചീയേടത്തിന്റെ ‘വ്യായാമത്തിന്റെ അനിവാര്യത’ എന്നീ ലേഖനങ്ങൾ ചർച്ചചെയ്തു.

സമ്മേളനത്തിൽ പ്രസിഡന്റ് ജോർജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ചു. എ.സി. ജോർജ് മോഡറേറ്ററായിരുന്നു. തുടർന്നു ആടുവിലാപം എന്ന ലേഖനത്തേക്കുറിച്ചും സുരേഷ് ചീയേടത്തിന്റെ ‘വ്യായാമത്തിന്റെ അനിവാര്യത’ എന്ന ലേഖനത്തെക്കുറിച്ചും ചർച്ച നടത്തി.

സമ്മേളനത്തിന്റെ ഭാഗമായി മലയാളം സൊസൈറ്റിയുടെ 20–ാം വാർഷികം ആഘോഷിക്കുന്നതിനെക്കുറിച്ചു ചർച്ചചെയ്തു. ഇതിനായി ജോസഫ് പൊന്നോലിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചു. തുടർന്നുള്ള പൊതുചർച്ചയിൽ പൊന്നു പിള്ള, എ.സി. ജോർജ്, കുര്യൻ പന്നപ്പാറ, മാത്യു പന്നപ്പാറ, സജി പുല്ലാട്, തോമസ് തയ്യിൽ, ടി.എൻ. സാമുവൽ, ജോസഫ് തച്ചാറ, ടോം വിരിപ്പൻ, ജി. പുത്തൻകുരിശ്, സുരേഷ് ചീയേടത്ത്. തോമസ് വർഗ്ഗീസ്, ജോസഫ് പൊന്നോലി, ജോർജ് ഏബ്രഹാം, നൈനാൻ മാത്തുള്ള, കുര്യൻ മ്യാലിൻ, ബാബു തെക്കേക്കര, ദേവരാജ് കാരാവള്ളിൽ, ജോർജ് മണ്ണിക്കരോട്ട്, എന്നിവർ പങ്കെടുത്തു. പൊന്നു പിള്ളയുടെ നന്ദി പ്രസംഗത്തോടെ സെമിനാർ സമാപിച്ചു. അടുത്ത സമ്മേളനം ഒക്ടോബർ ഒമ്പതിനു നടക്കും.

വിവരങ്ങൾക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ംംം.ാമിിശരസമൃീേേൗ.ിലേ), ജോളി വില്ലി (വൈസ് പ്രസിഡന്റ്)

281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) 281 261 4950, ജി. പുത്തൻകുരിശ് (സെക്രട്ടറി) 281 773 1217.