സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്സിന്റെ ഓൾ യുകെ വടംവലി മത്സരം ഒക്ടോബർ രണ്ടിന്
Friday, September 16, 2016 8:21 AM IST
ലണ്ടൻ: ടൺബ്രിഡ്ജ് വെൽസ് മലയാളികളുടെ കൂട്ടായ്മയായ സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്സ് സംഘടിപ്പിക്കുന്ന ഓൾ യുകെ വടംവലി മത്സരത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ.

കരുത്തിന്റെ പോരാട്ടമായ വടംവലി മത്സരം ഒക്ടോബർ രണ്ടിന് (ഞായർ) കെന്റിലെ ടൺബ്രിഡ്ജിലാണ് അരങ്ങേറുക.

കലാകായിക സാമൂഹിക സംസ്കാരിക മേഖലയിൽ സ്തുത്യർഹമായ പ്രവർത്തനത്തിലൂടെ യുകെയിലെ ഏറ്റവും മികച്ച അസോസിഷേനുകളിൽ ഒന്നായ സഹൃദയ ഇത് രണ്ടാം വർഷമാണ് വടംവലി മത്സരം നടത്തുന്നത്.

മത്സരത്തിൽ ആദ്യ നാലു സ്‌ഥാനക്കാർക്ക് യഥാക്രമം 801, 401, 251, 151 പൗണ്ട് എന്ന ക്രമത്തിലും മികച്ച പെർഫോമൻസ് കാഴ്ച്ചവയ്ക്കുന്ന പുതിയ ടീമിനു പ്രോത്സാഹന സമ്മാനമായി 101 പൗണ്ടും സമ്മാനമായി ലഭിക്കും. കൂടാതെ മൽസരത്തിന്റെ ഭാഗമായി നടത്തുന്ന ലക്കി ഡ്രോ (റാഫിൾ ടിക്കറ്റ്) വിജയിക്ക് ഒരു പവൻ സ്വർണസമ്മാനവും ലഭിക്കും.

മത്സരം മീഡിയ പാർട്നർ ആയ ഗർഷോം ടെലിവിഷൻ തൽസമയം സംപ്രേക്ഷണം ചെയ്യും.

വടംവലിയുടെ ആവേശത്തിനോടൊപ്പം കുടുംബത്തോടൊപ്പം ഒരു ദിനം ആസ്വാദ്യകരമാക്കി മാറ്റുവാൻ മുതിർന്നവർക്കും കുട്ടികൾക്കുമായി ബൗൺസി കാസിൽ, ഫേസ് പെയ്ന്റിംഗ് തുടങ്ങിയ വിനോദങ്ങളും ഒരുക്കിയിട്ടുണ്ട്. മത്സരം കാണാനെത്തുന്നവർക്ക് സൗജന്യ പാർക്കിംഗ് സൗകര്യവും മിതമായ നിരക്കിൽ നാടൻ ഭക്ഷണവും ലഭ്യമാണ്. മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി സെപ്റ്റംബർ 26 ആണ്.

വിവരങ്ങൾക്ക്: അജിത്ത് കുമാർ (പ്രസിഡന്റ്) 07957100426, ജൂബിൻ ജേക്കബ് (സെക്രട്ടറി) 07878008500, ജോഷി സിറിയക് 07958 236786, ബേസിൽ ജോൺ 07710021788.

<ആ>റിപ്പോർട്ട്: ജോഷി സിറിയക്