കേരളത്തനിമയാർന്ന മാപ്പിന്റെ ഓണാഘോഷം
Friday, September 16, 2016 8:23 AM IST
ഫിലഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേയ്റ്റർ ഫിലഡൽഫിയയുടെ ഈ വർഷത്തെ ഓണാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. ഘോഷയാത്രയുടെയും താലപ്പൊലിയുടെയും മുത്തുക്കുടകളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ മാവേലിമന്നൻ വേദിയിലെത്തി എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്നു. തുടർന്നു തിരുവാതിര അരങ്ങേറി.

പൊതുസമ്മേളനത്തിൽ മുഖ്യാഥിതിയായിരുന്ന പ്രമുഖ മാധ്യമപ്രവർത്തകൻ കൃഷ്ണ കിഷോർ ഓണസന്ദേശം നൽകി. പ്രസിഡന്റ് ഏലിയാസ് പോൾ അധ്യക്ഷത വഹിച്ചു. ഫോമയുടെ നിയുക്‌ത പ്രസിഡന്റ് ബെന്നി വാച്ചാചിറ, നിയുക്‌ത ജനറൽ സെക്രട്ടറി ജിബി തോമസ്, നിയുക്ത സെക്രട്ടറി വിനോദ് കോണ്ടൂർ, നിയുക്‌ത റീജണൽ വൈസ് പ്രസിഡന്റ് സാബു സ്കറിയ, ഫിലഡൽഫിയയിലെ വിവിധ സംഘടനാ പ്രതിനിധികൾ, സാംസ്കാരിക നായകർ, വൈസ് പ്രസിഡന്റ് ദാനിയേൽ തോമസ്, സെക്രട്ടറി സിജു ജോൺ തുടങ്ങിയവർ സംസാരിച്ചു. മാപ്പിന്റെ ജനറൽ സെക്രട്ടറി ചെറിയാൻ കോശി, ബോർഡ് ഓഫ് ട്രസ്റ്റി അംഗം തോമസ് എം. ജോർജ് എന്നിവർ എംസികളായിരുന്നു.

മാപ്പിന്റെ കമ്യൂണിറ്റി എക്സലൻസ് അവാർഡ് കൃഷ്ണ കിഷോറിനും മികച്ച സംഘടനാ സേവനത്തിനുള്ള അവാർഡുകൾ ദാനിയേൽ പി. തോമസ്, ജോൺസൺ മാത്യു എന്നിവർക്ക് യോഗത്തിൽ സമ്മാനിച്ചു.

വിഭവ സമൃദ്ധമായ ഓണസദ്യക്കുശേഷം കലാപരിപാടികൾ അരങ്ങേറി. ഡാൻസ് മാസ്റ്റർ ബേബി തടവിനാലിന്റെ ശിഷ്യത്വത്തിൽ മാതാ ഡാൻസ് അക്കാദമിയിലെ കലാകാരികൾ, കൂടാതെ ദിയ ചെറിയാൻ, സാറ ബാബു, ജെനി വർക്കി, ഡോ. ആനി മാത്യു, റേച്ചൽ തോമസ്, എന്നിവർ അവതരിപ്പിച്ച വിവധ നൃത്തനൃത്യങ്ങൾ, കെവിൻ വർഗീസ്, ശ്രീദേവി അജിത്കുമാർ, പ്രിയ, ജയിംസ് ചാക്കോ, തോമസ് കുട്ടി വർഗീസ്, ജോസ് വർക്കി തുടങ്ങിയ അനുഗ്രഹീത ഗായകർ നയിച്ച ഗാനമേള, ജോർജുകുട്ടി ജോർജ് അവതരിപ്പിച്ച കോമഡി സ്കിറ്റ് തുടങ്ങിയവ കലാപരിപാടികൾക്ക് മിഴിവേകി. സിജു ജോൺ, സിബി ചെറിയാൻ എന്നിവർ സാംസ്കാരിക പരിപാടികളുടെ എംസി ആയി പ്രവർത്തിച്ചു.

ലിസി തോമസ്, ലിസി കുര്യാക്കോസ്, ലിൻസി ജോൺ, ഷേർലി സാബു, ജോളി തോമസ് എന്നിവരുടെ നേതൃത്വത്തിൽ മാപ്പ് വിമൻസ് ഫോറം ഒരുക്കിയ ഓണപൂക്കളം ശ്രദ്ധയാകർഷിച്ചു. സ്റ്റാൻലി ജോൺ, ആകാശ് സ്റ്റാൻലി, തോമസ് ചാണ്ട ി, ബിനിൽ, ജിത്തു, തോമസ് ഒ. എബ്രഹാം, ജോർജുകുട്ടി ജോർജ്, ജോസഫ് കുരിയാക്കോസ്, ഫിലിപ്പ് ജോൺ, ജോസ് വർക്കി തുടങ്ങിയ മാപ്പിന്റെ അംഗങ്ങൾ അവതരിപ്പിച്ച തായമ്പക ശ്രദ്ധേയമായി. ക്രിസ്റ്റി ജെറാൾഡ്, ഡോ. ആനി മാത്യു, ബിനു ആൻ മാത്യു, ശ്രീദേവി അജിത്കുമാർ, സിർളി ജീവൻ, നമിത ജോഷ്വ, സജിത ജോസഫ്, മെറിൻ ബേബി എന്നിവർ അവതരിപ്പിച്ച തിരുവാതിര കേരളത്തനിമ വിളിച്ചോതുന്നതായി.

പ്രസിഡന്റ് ഏലിയാസ് പോൾ, ജനറൽ സെക്രട്ടറി ചെറിയാൻ കോശി, ട്രഷറർ യോഹന്നാൻ ശങ്കരത്തിൽ എന്നിവരുടെ നേതൃത്വത്തിൽ നാല്പതോളം വരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ബോർഡ് ഓഫ് ട്രസ്റ്റി അംഗങ്ങളും വിവിധ സബ് കമ്മിറ്റികളും ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
<ശാഴ െൃര=/ിൃശ/2016ലെുേ16ാമുു.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>