ഡാളസിൽ കേരള അസോസിയേഷന്റെ ഓണാഘോഷം: മറിയാമ്മ പിള്ള മുഖ്യാതിഥി
Friday, September 16, 2016 8:25 AM IST
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തിൽ ഡാളസ്ഫോർട്ട് വർത്ത് മെട്രോപ്ലെക്സിലെ മലയാളി സമൂഹം സെപ്റ്റംബർ 17നു (ശനി) വിപുലമായ പരിപാടികളോടെ ഓണം ആഘോഷിക്കുന്നു. കൊപ്പേൽ സെന്റ് അൽഫോൻസ ദേവാലയ ഓഡിറ്റോറിയത്തിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(200 ട. ഒലമേൃ്വ ഞറ, ഇീുുലഹഹ, ഠലഃമെ) രാവിലെ 11 മുതലാണ് ആഘോഷപരിപാടികൾ.

ഫൊക്കാനായുടെ മുൻ പ്രസിഡണ്ട് മറിയാമ്മ പിള്ള മുഖ്യാതിഥിയായി പങ്കെടുത്ത് ഓണസന്ദേശം നല്കും. ജാതി മത ഭേദമെന്യേ ഡാളസിലെ പ്രവാസിസമൂഹത്തിനൊപ്പം കഴിഞ്ഞ നാല് പതിറ്റാണ്ടായി നടത്തി വരുന്ന പാരമ്പര്യമാണ് കേരള അസോസിയേഷന്റെ ഓണാഘോഷം. പൂക്കളവും വാദ്യമേളവും ഓണസദ്യയും മറ്റു കലാപരിപാടികളും ഇത്തവണയും ആഘോഷങ്ങൾക്ക് കൊഴുപ്പേകും. ചടങ്ങിൽ കഴിഞ്ഞ അധ്യയന വർഷം മികച്ച വിജയം നേടിയ പ്രവാസി വിദ്യാർഥികളെ ആദരിക്കും.

ആഘോഷ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: ജോണി സെബാസ്റ്റ്യൻ 972 375 2232, റോയ് കൊടുവത്ത് (സെക്രട്ടറി) 9725697165.

<ആ>റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ