സ്വിറ്റ്സർലൻഡിൽ ബി ഫ്രണ്ട്സ് ഓണാഘോഷം നടത്തി
Friday, September 16, 2016 8:26 AM IST
സൂറിച്ച്: സ്വിസിലെ മലയാളി സംഘടനയായ ബി ഫ്രണ്ട്സിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ പൂക്കളത്തിനു മുമ്പിൽ വിളക്കു തെളിച്ച് ബി ഫ്രണ്ട്സ് പ്രസിഡന്റ് ഓണപരിപാടികൾക്കു തുടക്കം കുറിച്ചു. തുടർന്നു എണ്ണൂറുപേർക്ക് ഓണസദ്യ വിളമ്പി.

പൊതുസമ്മേളനം ഫാ. മാർട്ടിൻ പയ്യപ്പള്ളിൽ ഉദ്ഘാടനം ചെയ്തു. ബി ഫ്രണ്ട്സ് പ്രസിഡന്റ് പ്രസിഡന്റ് പ്രിൻസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിന്നി വെങ്ങാപ്പള്ളിൽ, കലാവിഭാഗം കൺവീനർ ജെസ്വിൻ, ട്രഷറർ മാത്യു മണിക്കുട്ടിയിൽ, ഡേവിസ് വടക്കുംചേരി, ആസ്ടൺ റിയൽ മാർക്കറ്റിംഗ് മേധാവി, റോയ്റിക്ക് മൈക്ക് (മെൽബൺ സ്റ്റുംമ്പ്) എന്നിവർ സംസാരിച്ചു.

120 ഓളം കലാകാരന്മാരെയും കലാകാരികളെയും അണിനിരത്തി ഒരുക്കിയ ഓപ്പണിംഗ് പരിപാടിയോടെയാണ് കലാപരിപാടികളുടെ തുടക്കം. മാവേലിയായി വേഷമിട്ടത് തോമസ് മൂക്കനാംപറമ്പിലിനെ പ്രസിഡന്റും സെക്രട്ടറിയും ചേർന്നു

ചേർന്ന് പൊന്നാടയണിയിച്ചു. തുടർന്നു തിരുവാതിര, സ്കിറ്റ്, വിധുപ്രതാപും ജോത്സ്നയും ചേർന്നു നയിച്ച ഗാനമേള തുടങ്ങിയ ആഘോഷങ്ങളുടെ ഭാഗമായി നടന്നു. ലിസ കണിയാമ്പുറം ജർമനിലും ടോമി മലയാളത്തിലും അവതാരകരായി. ദേശീയഗാനാലാപനത്തോടെ ആഘോഷപരിപാടികൾ സമാപിച്ചു.

സെബാസ്റ്റ്യൻ കാവുങ്കൽ, അഗസ്റ്റിൻ മാളിയേക്കൽ, റെജി പോൾ, ഫൈസൽ കാച്ചപ്പിള്ളി, ജോയി തടത്തിൽ, ഫ്രാൻസിസ് പഴയാറ്റിൽ, പ്രകാശ് അത്തിപ്പൊഴി, അനിൽ ചക്കാലക്കൽ, ഷെല്ലി ആണ്ടൂക്കാലയിൽ, ജോഷി പന്നാരക്കുന്നേൽ, ബിജു പാറത്തലക്കൽ, ടോമി വിരുതിയിൽ എന്നിവർ ആഘോഷ പരിപാടികൾക്കു നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: ഷിജി ചീരംവേലിൽ
<ശാഴ െൃര=/ിൃശ/2016ലെുേ16യളൃശലിററ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>