കൊളംബസിൽ തിരുനാൾ സെപ്റ്റംബർ 18ന്, ഒരുക്കങ്ങൾ പൂർത്തിയായി
Friday, September 16, 2016 8:26 AM IST
ഒഹായോ: കൊളംബസ് സീറോ മലബാർ മിഷന്റെ മധ്യസ്‌ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാളും ഷിക്കാഗോ സീറോ മലബാർ രൂപതയുടെ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ടിന്റെ ഇടയ സന്ദർശനവും സെപ്റ്റംബർ 18നു (ഞായർ) നടക്കും.

തിരുനാൾ ഏറ്റെടുത്തു നടത്തുന്ന 40 പ്രസുദേന്തിമാരുടെ പ്രസുദേന്തി വാഴ്ച തിരുനാൾ ദിനത്തിൽ നടക്കും. തിരുനാളിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കാൻ ഏവരേയും സ്വാഗതം ചെയ്തു.

തിരുനാളിന്റെ ക്രമീകരണങ്ങൾക്കായി നാല്പത് അംഗ കമ്മിറ്റിക്ക് മിഷൻ ഡയറക്ടർ രൂപം നൽകി. ജിൽസൺ ജോസ്, റോയ് ജോൺ (ട്രസ്റ്റിമാർ), ജോസഫ്, ബെന്നി (ജനറൽ കൺവീനർമാർ), അശ്വൽ (കൾചറൽ പ്രോഗ്രാം), ദീപു ജോസഫ് (സൗണ്ട്), അജീഷ് (ഫുഡ്), ജെറിൻ (ലിറ്റർജി), പ്രിൻസ് പട്ടാണി (റിസപ്ഷൻ), സോണി (ഗായകസംഘം), ദിവ്യ ഷിനോ, ഏബ്രഹാം തോമസ് (ഡെക്കറേഷൻ), സോണൽ, റോബിൻസ് (പബ്ലിസിറ്റി) എന്നിവരും ഇവർക്ക് കീഴിൽ സബ് കമ്മിറ്റിയും പ്രവർത്തിക്കുന്നു.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം