ഇറ്റലിയിലേക്കു കടക്കാൻ കാത്തുനിൽക്കുന്നത് 235,000 അഭയാർഥികൾ
Friday, September 16, 2016 1:54 PM IST
റോം: ഇറ്റലിയിലേക്കു കടക്കാൻ മെഡിറ്ററേനിയൻ കടലിനപ്പുറത്ത് കാത്തുനിൽക്കുന്നത് 235,000 അഭയാർഥികൾ. യുഎൻ പ്രതിനിധി മാർട്ടിൻ കോബ്ലറുടേതാണ് വെളിപ്പെടുത്തൽ.

ഈ വർഷം ഇതുവരെ മെഡിറ്ററേനിയൻ കടൽ കടന്ന് 128,000 അഭയാർഥികൾ എത്തിക്കഴിഞ്ഞുവെന്നാണ് ഇറ്റാലിയൻ അധികൃതരുടെ കണക്ക്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് അഞ്ചു ശതമാനം കൂടുതലാണിത്.

കടലിൽ സുരക്ഷ വർധിപ്പിക്കുകയാണ് ഇപ്പോൾ അടിയന്തരമായി ചെയ്യാനുള്ളതെന്ന് കോബ്ലർ അഭിപ്രായപ്പെടുന്നു. ലിബിയയിൽ യുഎൻ പിന്തുണയോടെ ഭരണം നടത്തുന്ന സർക്കാരിന് ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയാത്തതും അഭയാർഥി പ്രവാഹം വർധിക്കാൻ കാരണമായതായി വിലയിരുത്തപ്പെടുന്നു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ