ന്യൂജേഴ്സിയിൽ സംയുക്‌ത ഓണാഘോഷത്തിന് 18ന് കേളികൊട്ടുയരും
Friday, September 16, 2016 1:56 PM IST
ന്യൂജേഴ്സി: സമ്പൽസമൃദ്ധിയുടെയും ഒരുമയുടെയും സമന്വയമായ ഓണാഘോഷത്തിന് അമേരിക്കയിലെ ന്യൂജേഴ്സിയിൽ കേളികൊട്ടുയരുന്നു. ന്യൂജേഴ്സിയിൽ മലയാളികൾക്ക് ഗൃഹാതുരത്വമുയർത്തി വൻഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ തകൃതിയാണ്. മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്സി (മഞ്ച്), കേരള കൾച്ചറൽ ഫോറം (കെഎസ്എഫ്), നാമം എന്നീ സംഘടനകൾ ഇതാദ്യമായാണ് സംയുക്‌ത ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നത്.

സെപ്റ്റംബർ 18ന് (ഞായർ) ബർഗൻഫീൽഡിലുള്ള കോൺലോൺ ഓഡിറ്റോറിയത്തിൽ വൈകുന്നേരം അഞ്ചിനാണ് ആഘോഷ പരിപാടികൾ. അമേരിക്കയിലെ ഇന്ത്യൻ കോൺസൽ ജനറൽ റീവാ ഗാംഗുലി ദാസ് ഓണാഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യും. താലപ്പൊലിയേന്തിയ 101 മലയാളിപ്പെൺകുട്ടികൾ, മുത്തുക്കുടകൾ, ചെണ്ടവാദ്യമേളങ്ങൾ, ഓണച്ചമയം എന്നിവയുടെ അകമ്പടിയോടെ മുഖ്യാതിഥിയെ വേദിയിലേയ്ക്ക് ആനയിക്കുന്നതോടെ ഓണാഘോഷങ്ങൾക്കു തുടക്കമാകും. റോക്ക്ലാൻഡ് കൗണ്ടി ലജിസ്ലേച്ചർ ആനിപോൾ, ടെഡസ്കോ ബർഗൻ കൗണ്ടി മേയർ ജയിംസ്. ജെ, ഫൊക്കാനാ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ പോൾ കറുകപ്പള്ളി, ബർഗൻകൗണ്ടി ഉദ്യോഗസ്‌ഥർ, ഫൊക്കാന, ഫോമാ, വേൾഡ് മലയാളി അസോസിയേഷൻ തുടങ്ങിയ ദേശീയ–അന്താരാഷ്ര്‌ട സംഘടനകളും ട്രൈസ്റ്റേറ്റിലെ നേതാക്കളും പ്രതിനിധികളും ആഘോഷത്തിൽ പങ്കെടുക്കും.

കേരളത്തിന്റെ തനത് നൃത്തകലാരൂപമായ തിരുവാതിരയോടെ ആരംഭിക്കുന്ന കലാപരിപാടികളിൽ ചെണ്ടവാദ്യം, മൂന്നുസംഘടനകളുടെ വ്യത്യസ്തമായ നൃത്തനൃത്യങ്ങൾ, ഓണപ്പാട്ട്, കൈകൊട്ടിക്കളി എന്നിങ്ങനെ വിവിധ പരമ്പരാഗത കലാരൂപങ്ങളും പ്രമുഖ ഹാസ്യകലാകാരന്മാരായ സാബു തിരുവല്ല, കലാഭവൻ ജയൻ എന്നിവരുടെ ഹാസ്യപരിപാടിയും ഐഡിയ സ്റ്റാർ സിംഗർ വില്യം ഐസക്കിന്റെ നേതൃത്വത്തിലുള്ള ഗാനമേളയും ഓണാഘോഷത്തിന് പൊലിമ കൂട്ടും.

വരുംവർഷങ്ങളിൽ ന്യൂജേഴ്സിയിൽ മലയാളികൾക്ക് ഒരൊറ്റ ഓണാഘോഷത്തിനായി ‘മലയാളി പ്രവാസികൾക്ക് ഒരോണം‘ എന്ന മുദ്രാവാക്യമുയർത്തിയാണ് ഈ വർഷം മഞ്ച്, കെസിഎഫ്, നാമം എന്നീ സംഘടനകൾ മുൻകൈയെടുത്ത് ഓണാഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്. വൻപ്രതികരണമാണ് ഈ ഓണാഘോഷപരിപാടികൾക്ക് ലഭിച്ചുവരുന്നതെന്ന് സംഘാടകർ പറഞ്ഞു.

ഏവരേയും പരിപാടിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി മഞ്ച് പ്രസിഡന്റ് സജിമോൻ ആന്റണി, ബോർഡ് ഓഫ് ടെസ്റ്റി ചെയർമാൻ ഷാജി വർഗീസ്, വൈസ് പ്രസിഡന്റ് ഉമ്മൻ ചാക്കോ, സെക്രട്ടറി സുജ ജോസ്, ട്രഷറർ പിന്റോ ചാക്കോ, മഞ്ച് കൾച്ചറൽ സെക്രട്ടറി ഷൈനി രാജു, കെ.സി.എഫ് രക്ഷാധികാരി ടി.എസ്. ചാക്കോ, പ്രസിഡന്റ് ദാസ് കണ്ണമ്പള്ളി, സെക്രട്ടറി ദേവസി പാലാട്ടി, വൈസ് പ്രസിഡന്റ് എൽദോ പോൾ, കൾച്ചറൽ സെക്രട്ടറി ഫ്രാൻസിസ് കാരക്കാട്ട്, ജോയിന്റ് സെക്രട്ടറി ആന്റണി കുര്യൻ, നാമം രക്ഷാധികാരി മാധവൻ ബി. നായർ, പ്രസിഡന്റ് ഗീതേഷ് തമ്പി, സെക്രട്ടറി സജിത് ഗോപിനാഥ്, ട്രഷറർ ആശ കോപിനാഥ്, നാമം കൾച്ചറൽ സെക്രട്ടറി മാലിനി നായർ തുടങ്ങിയവർ അറിയിച്ചു.

വിലാസം: <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ഇീിഹീി ഒമഹഹ, ആലവശിറ ടേ. ഖീവി’െ ഋ്മിഴലഹശരമഹ ഇമവേീഹശര ഇവൗൃരവ, 19, ചീൃവേ ണശഹഹശമാ ടേൃലലേ,ആലൃഴലിളശലഹറ, ചഖ 07621.

<ആ>റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ