ജർമനിയിൽ അഭയാർഥികളുമായി ഏറ്റുമുട്ടൽ
Friday, September 16, 2016 1:56 PM IST
ബർലിൻ: കിഴക്കൻ ജർമൻ നഗരമായ ബോറ്റ്സെമിൽ പ്രദേശവാസികളും അഭയാർഥികളും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ. എൺപതോളം പേരടങ്ങുന്ന പ്രദേശവാസികളുടെ സംഘം ഇരുപതോളം പേരടങ്ങുന്ന അഭയാർഥി സംഘത്തെ ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. എന്നാൽ പ്രദേശവാസികളിൽ നിയോനാസികളും ഉണ്ടായിരുന്നതായി പോലീസ്. സ്‌ഥലം ഇപ്പോൾ പോലീസ് നിരീക്ഷണത്തിലാണ്.

നഗരത്തെ തീവ്ര വലതുപക്ഷക്കാരുടെ കളിസ്‌ഥലമാക്കാൻ അനുവദിക്കില്ലെന്ന് മേയർ. ഈ വർഷം ആദ്യം മുതൽ ഇവിടെ അഭയാർഥി വിരുദ്ധ വികാരം ശക്‌തമാണ്. അഭയാർഥി പ്രശ്നത്തെക്കുറിച്ചു സംസാരിക്കാൻ സ്‌ഥലത്തെത്തിയ ജർമൻ പ്രസിഡന്റ് ജോവാഹിം ഗൗക്കിനെതിരേ അസഭ്യ വർഷം വരെ ഇവിടെ നടന്നിരുന്നു. ബോറ്റ്സെിലും അടുത്തുള്ള നീഡർഗുരിഗിലുമായി നാല് അഭയാർഥി ക്യാമ്പുകളാണുള്ളത്.

അഭയാർഥികളുടെ മേലുള്ള കന്നെുകയറ്റം അനുവദിക്കുകയില്ലെന്നു പറയുമ്പോഴും മിക്കയിടങ്ങളിലും സംഘർഷഭരിതമായ സംഭവങ്ങളാണ് റിപ്പോർട്ടു ചെയ്യപ്പെടുന്നത്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ