ഡബ്ലിൻ സീറോ മലബാർ സഭ വേദപാഠ സ്കോളർഷിപ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
Saturday, September 17, 2016 2:37 AM IST
ഡബ്ളിൻ: സീറോ മലബാർ സഭയുടെ അയർലന്റിലെ ചാപ്ലൈൻസിയുടെ പത്താം വർഷത്തിൽ ആദ്യമായി സഭയുടെ വിശ്വാസപരിശീലന വിഭാഗം ഡബ്ലിൻ രൂപതാ തലത്തിൽ നടത്തിയ വേദപാഠ പരീക്ഷയിൽ വിവിധ ക്ലാസുകളിൽ ഒന്നും രണ്ടും സ്‌ഥാനങ്ങൾ കരസ്‌ഥമാക്കി സ്കോളർഷിപ്പിനും സമ്മാനത്തിനും അർഹരായവരെ സെപ്റ്റംബർ 18–നു ബ്യൂമൗണ്ട് ആർട്ടെയിൻ ഹാളിൽ നടക്കുന്ന ബൈബിൾ കലോത്സവ വേദിയിൽ ആദരിക്കുന്നു. സമ്മാനാർഹരായവർ സെപ്റ്റംബർ 18–നു ഞായറാഴ്ച ഉച്ചയ്ക്ക് 2.30–നു മുൻപായി ബൈബിൾ കലോത്സവ വേദിയിൽ സന്നിഹിതരാകേണ്ടതാണെന്ന് ചാപ്ളൈയിൻസ് ഫാ.ആന്റണി ചീരംവേലിൽ ,ഫാ.ജോസ് ഭരണികുളങ്ങര എന്നിവർ അഭ്യർത്ഥിച്ചു.

<യ> റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ