ജർമൻ ഒക്ടോബർ ഫെസ്റ്റ് സെപ്റ്റംബർ 17 മുതൽ
Saturday, September 17, 2016 8:17 AM IST
മ്യൂണിക്: ലോകത്തിലെ ഏറ്റവും വലിയ ഫോൾക്സ് ഫെസ്റ്റ് ആയ ഒക്ടോബർ ഫെസ്റ്റ് ജർമനിയിലെ മ്യൂണിക്കിൽ സെപ്റ്റംബർ 17 (ശനി) മുതൽ തുടങ്ങും. ആദ്യമായി വലിയ ബീയർ വീപ്പകൾ നിറച്ച കുതിര വണ്ടികൾ ബീയർ വീസനിലേക്ക് പ്രവേശിക്കുന്നു. തുടർന്നു മ്യൂണിക്ക് സിറ്റി മേയർ ഡീറ്റർ റൈറ്റർ ഒരു ബീയർ വീപ്പയിൽ പൈപ്പ് അടിച്ച് കയറ്റി ബീയർ ഗ്ലാസുകളിൽ പകർന്ന് വിശിഷ്ടാതിഥികൾക്ക് നൽകിയാണ് പാരമ്പര്യ പ്രകാരം ഒക്ടോബർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുന്നത്.

1810 മുതൽ മ്യൂണിക്കിലെ തെരേസൻ വീസയിൽ നടക്കുന്ന ഈ ഫോൾക്സ് ഫെസ്റ്റ് ലോകത്തിൽ മറ്റൊരിടത്തും ഇതേ രീതിയിൽ കാണാൻ സാധിക്കില്ല. വർഷം തോറും ഏതാണ്ട് ആറ് മില്ല്യൻ ആളുകൾ ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും മ്യൂണിക്കിലെ ഒക്ടോബർ ഫെസ്റ്റിൽ പങ്കെടുക്കുന്നു.

സെപ്റ്റംബർ 17 മുതൽ ഒക്ടോബർ മൂന്നു വരെയാണ് ഫെസ്റ്റ്. എല്ലാ ദിവസങ്ങളിലും രാവിലെ 10 മുതൽ രാത്രി 10.30 വരെയാണ് ഫെസ്റ്റ് നടക്കുന്ന ടെന്റുകളിലേക്കുള്ള പ്രവേശനം. ബവേറിയൻ–ജർമൻ മ്യൂസിക്, ജർമൻ മ്യൂസിക് ബാന്റ് എന്നിവയ്ക്ക് പുറമെ പല ദിവസങ്ങളിലും വെടിക്കെട്ടും ഉണ്ടായിരിക്കും. ബീയർ (ഡുങ്കിൾ), വൈൻ എന്നിവ ബ്രെയ്സലിനോടൊപ്പം (ചെറിയതരം ഒരു പ്രത്യേക ബവേറിയൻ ബ്രെഡ്) എല്ലാ 30 മിനിറ്റിലും സുന്ദരികളായ പെൺകുട്ടികൾ ടെന്റുകളിലെ അതിഥികൾക്ക് വിതരണം ചെയ്തുകൊണ്ടിരിക്കും. എല്ലാ പ്രധാന ബീയർ ബ്രവറൈയ്കളുടെയും (ബീയർ ഉദ്പാദന കമ്പനി) ടെന്റുകൾ ഒക്ടോബർ ഫെസ്റ്റിൽ ഉണ്ട്. മൊത്തം 14 ടെന്റുകളാണ് സാധാരണ ഈ ഫെസ്റ്റിൽ ഉള്ളത്. ഓരോ ടെന്റിനും അവരുടേതായ പ്രത്യേകളും ഉണ്ട്. ജർമനിയുടെ തനതായ മ്യൂണിക് ഒക്ടോബർ ഫെസ്റ്റിൽ പങ്കെടുക്കാൻ സാധിക്കുന്നത് തീർച്ചയായും വലിയൊരു മുതൽക്കൂട്ടാണ്.

വിവരങ്ങൾക്ക്: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.ഛസേീയലൃളലെേ2016.രീാ

<ആ>റിപ്പോർട്ട്: ജോർജ് ജോൺ