ആസ്വാദക ഹൃദയം കീഴടക്കി ‘ഓസ്കാർ മെഹ്ഫിൽ 2016’
Saturday, September 17, 2016 8:17 AM IST
ജിദ്ദ: ഓസ്കാർ കൾചറൽ സെന്റർ ജിദ്ദാ കമ്മിറ്റി സംഘടിപ്പിച്ച മെഹ്ഫിൽ16 ഈദ് –ഓണം ആഘോഷപരിപാടി കലാസ്വാദകരുടെ ഹൃദയം കീഴടക്കുന്നതായി. മലപ്പുറം പെരുവള്ളൂർ കാക്കത്തടം സ്വദേശികളുടെ ജിദ്ദയിലെ കൂട്ടായ്മയാണ് ഓസ്കാർ കൾചറൽ സെന്റർ.

ഷറഫിയ ഹിൽടോപ്പ് ഓഡിറ്റോറിയത്തിൽ നടന്ന കലാപരിപാടിക്ക് മുമ്പ് സ്നേഹസംഗമവും സംഘടിപ്പിച്ചു. പ്രമുഖ എഴുത്തുകാരനും ബ്ലോഗറുമായ ബഷീർ വള്ളിക്കുന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുജാഫർ പുതുകുളങ്ങര അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പൊതുപ്രവർത്തനത്തിൽ അമ്പത് വർഷം പിന്നിടുന്ന എ.പി. കുഞ്ഞാലി ഹാജിയെ ബഷീർ വള്ളിക്കുന്ന് മൊമന്റൊ നല്കി ആദരിച്ചു.

സൗദിയിലെ ഏറ്റവും വലിയ ഫുട്ബോൾ ടൂർണമെന്റായ സിഫ്റബീഅ ടൂർണമെന്റിൽ കളിച്ച പെരുവള്ളൂരിലെ കളിക്കാരായ മാനു കുരുണിയൻ, സൈദ് ചൊക്ലി, അസൈനാർ, നൗഷാദ് കുരുണിയൻ, അയൂബ് ചൊക്ലി എന്നിവര മൊമന്റോകൾ നല്കി ആദരിച്ചു. വിവിധ സംഘടനാ പ്രതിനിധികളായ റഷീദ് വാഴക്കാട്, നവാസ് വെമ്പായം, സകീർ അലി കണ്ണേത്ത്, ടി.കെ. മുസ്തഫ, ഹമീദ് പെരുവള്ളൂർ, ഷിഹാബ് അഞ്ചാലൻ, പി.സി. മുജീബ് തുടങ്ങിയവർ പ്രസംഗിച്ചു.

തുടർന്നു നടന്ന കലാപരിപാടിയിൽ ജിദ്ദയിലെ പ്രശസ്ത ഗായകരായ, ഹക്കീം അരിമ്പ്ര, സഹീർ പട്ടാമ്പി, സഹല നാസർ, അജ്മൽ ഹാഷ്മി, ഫാസിൽ കുരുണിയൻ, ജലീൽ തുടങ്ങിയവർ പരിപാടികൾ അവതരിപ്പിച്ചു.

ചെമ്പൻ അഷ്റഫ് അവതരിപ്പിച്ച മിമിക്സ് ആൻഡ് കാരിക്കേച്ചർ വേറിട്ട അനുഭവമായി.

എം.കെ. അഫ്സൽ, മുസ്തഫ ചെമ്പൻ, ഫൈസൽ ബാബു, ആഷിക് കളത്തിങ്ങൽ, റിയാസ് കൊണ്ടോട്ടി, ജംഷീദ്, പി.കെ. സാദിക്, സയിദ്, അലി അക്ബർ, ഫൈസൽ പാറയിൽ, സൽമാൻ, മുസ്തഫ, പി.കെ. റിയാസ്, ഇർഷാദ്, നുവാഫ്, ഷംസു, പി.സി. സലിം, അലിമാസ്റ്റർ, മുസ്തഫ കുരുണിയൻ, പി.സി. സലാഹു, സാലിഹ്, ഷാഫി അല്ലിപ്ര, റാഫി എന്നിവർ നേതൃത്വം നല്കി. ജനറൽ സെക്രട്ടറി കെ.കെ. ഹമീദ്, എം.പി. ഷബീബ് എന്നിവർ സംസാരിച്ചു.

<ആ>റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ
<ശാഴ െൃര=/ിൃശ/2016ലെുേ17ീരെമൃൃ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>