ലോക മലയാളികൾക്ക് തിരുവോണാശംസകളോടെ ‘ജ്വാല’ സെപ്റ്റംബർ ലക്കം പുറത്തിറങ്ങി
Saturday, September 17, 2016 8:18 AM IST
ലണ്ടൻ: ലോക മലയാളികളുടെ സാംസ്കാരിക ചിന്തകളുടെയും വിചിന്തനങ്ങളുടെയും ഭാഗമായി മാറിക്കഴിഞ്ഞ ‘ജ്വാല’ ഇമാഗസിൻ സെപ്റ്റംബർ ലക്കം പുറത്തിറങ്ങി. യുകെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ സാംസ്കാരിക വിഭാഗമായ യുക്മ സാംസ്കാരികവേദി പ്രസിദ്ധീകരണമായ ജ്വാലയുടെ ഇരുപത്തിമൂന്നാം ലക്കമാണ് പുറത്തിറങ്ങിയിരിക്കുന്നത്.

പതിവുപോലെ റജി നന്തികാട്ടിന്റെ എഡിറ്റോറിയൽ. ബാബു ആലപ്പുഴയുടെ മുത്തുവിന്റെ വീട് എന്ന കഥ, കുരീപ്പുഴ ശ്രീകുമാറിന്റെ ചെറു കവിത ട്യൂഷൻ, നാടക ശാഖയുടെ വളർച്ചാ പരിണാമങ്ങൾ വിവരിക്കുന്ന വി.കെ.പ്രഭാകരന്റെ അരങ്ങിലെ ദിശാസൂചികൾ, അജിത തമ്പിയുടെ കവിത, സുസ്മേഷ് ചന്ദ്രോത്തിന്റെ ഓർമകളുടെ കാവ്യനീതി എന്ന അനുഭവ വിവരണം, പ്രശസ്ത ചിത്രകാരനായ ജി.രാജേന്ദ്രനുമായി സുരേഷ് കൂത്തുപറമ്പ് നടത്തുന്ന കേരളീയ ചിത്രകലയുടെ വർത്തമാനം എന്ന അഭിമുഖം, ദേവസേനയുടെ കവിത, പി.സോമനാഥന്റെ പോയമര്യാദകൾ ആനപിടിച്ചാലും കിട്ടില്ല എന്ന ലേഖനം, ഇ.ഹരികുമാറിന്റെ ജന്മാന്തരങ്ങൾക്കപ്പുറത്തുനിന്നൊരു വിളി എന്ന അനുഭവ വിവരണം, ശിഹാബുദീൻ പൊയ്ത്തുംകടവിന്റെ നിഴൽ എന്ന കവിത, പി.സോമലതയുടെ ഒറ്റമുലച്ചി എന്ന കഥ എന്നിവയാണ് ജ്വാല സെപ്റ്റംബർ ലക്കത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ഷെഫീൽഡിൽ നിന്നുള്ള ഡോണ വിൻസന്റ് ആണ് സെപ്റ്റംബർ ലക്കം ജ്വാലയുടെ മുഖചിത്രം. യുക്മ ദേശീയ കലാമേളയിൽ തിരുവാതിരക്കും സമൂഹഗാനത്തിനും ഒന്നാം സ്‌ഥാനം നേടിയിട്ടുള്ള ഡോണയുടെ ചിത്രം കാമറയിൽ പകർത്തിയത് ബെറ്റർ ഫ്രെയ്മിസ്, യുകെയുടെ രാജേഷ് നടേപ്പിള്ളിയാണ്.

<ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഷംമഹമലാമഴമ്വശില*ഴാമശഹ.രീാ എന്ന ഇമെയിൽ വിലാസത്തിൽ ജ്വാലയിലേക്ക് കൃതികൾ അയക്കാവുന്നതാണ്. സെപ്റ്റംബർ ലക്കം വായിക്കുവാൻ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>വേേുെ://ശൈൗൗ.രീാ/ഷംമഹമലാമഴമ്വശില/റീരെ/ലെുലോയലൃബ2016 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

<ആ>റിപ്പോർട്ട്: ജോൺ അനീഷ്