ജോൺസനു സ്കോട്ലാൻഡിന്റെ കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി
Saturday, September 17, 2016 8:21 AM IST
ഗ്ലാസ്ഗോ: ഗ്ലാസ്ഗോയിൽ നിര്യാതനായ പത്തനംതിട്ട റാന്നി സ്വദേശി കടമാംകുന്നിൽ മാർക്കോസ് ഏബ്രഹാമിനു (ജോൺസൻ) സ്കോട്ലൻഡിലെ മലയാളി സമൂഹം കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി. മൃതദേഹം പൊതുദർശനത്തിനും ശുശ്രൂഷകൾക്കും ആയി കാമ്പസ് ലാംഗ് സെന്റ് ബ്രൈഡ്സ് പള്ളിയിൽ കൊണ്ടുവന്നപ്പോൾ സ്കോട്ലാൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറു കണക്കിനാളുകൾ അന്തിമോപചാരം അർപ്പിക്കാനെത്തി.

ദുഃഖം തളം കെട്ടിക്കിടന്ന അന്തരീക്ഷത്തിൽ ഇനി ഒരിക്കലും ജോൺസൻ ചേട്ടനെ കാണാൻ സാധിക്കില്ല എന്ന യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ ബന്ധുക്കളും സുഹൃത്തുക്കളും ഏറെ ബുദ്ധിമുട്ടുകയായിരുന്നു. ഒരു ഘട്ടത്തിൽ ദുഃഖം താങ്ങാനാവാതെ ബോധം നഷ്ടപ്പെട്ടു വീണ ഭാര്യ സുനിതയേയും മക്കളായ ആഞ്ചലയെയും അലീനായെയും ആശ്വസിപ്പിക്കാൻ സുഹൃത്തുക്കൾ നന്നേ പാടു പെടുന്നുണ്ടായിരുന്നു. നിനച്ചിരിക്കാതെ തന്റെ മരുമകനെ മരണം തട്ടിയെടുത്തതിന്റെ ആഘാതത്തിൽ നിന്നും മുക്‌തനാകാതെ നിൽക്കുന്ന സുനിതയുടെ പിതാവിനെ ആശ്വസിപ്പിക്കാനും സുഹൃത്തുക്കൾ പാടുപെട്ടു.

പള്ളിയിലെ ശുശ്രൂഷകൾക്ക് എഡിൻബറോ മാർത്തോമ പള്ളിയുടെ വികാരിയുടെ ചാർജ് വഹിക്കുന്ന ഫാ. റോണി നേതൃത്വം നൽകി. കാമ്പസ് ലാംഗ് സെന്റ് ബ്രൈഡ്സ് പള്ളി വികാരി ഫാ. പോൾ മോർട്ടൻ, മദർവെൽ സീറോ മലബാർ ചാപ്ലെയിൻ ഫാ. ജോസഫ് വെമ്പാടംതറ, ഗ്ലാസ്ഗോ ഇന്ത്യൻ ഓർത്തഡോക്സ് പള്ളി വികാരി ഫാ. വർഗീസ് ജോൺ മണ്ണഞ്ചേരി എന്നിവരടക്കം സ്കോട്ലൻഡിലെ വിവിധ സ്‌ഥലങ്ങളിൽ സേവനം വിവിധ സഭാ വിഭാഗങ്ങളിലെ വൈദികരടക്കം വിവിധ മത സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ പ്രതിനിധികൾ ശുശ്രൂഷയിൽ പങ്കെടുത്ത് പരേതന് അന്തിമോപചാരം അർപ്പിച്ചു.

വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് എമിറേറ്റ്സ് വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ശനിയാഴ്ച രാവിലെ നാട്ടിൽ എത്തുന്ന മൃതദേഹം ഞായർ മൂന്നിന് പത്തനംതിട്ട മാർത്തോമ പള്ളിയിൽ സംസ്കരിക്കും.

സംസ്കാര ശുശ്രൂഷകൾ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.മറമാൈേൗറശീസൗായമിമറ.രീാ ൽ രാവിലെ 10.30 മുതൽ (ഇന്ത്യൻ സമയം) തത്സമയം കാണാവുന്നതാണ്.

<ആ>റിപ്പോർട്ട്: ജോബി ഇഞ്ചനാട്ടിൽ