യൂറോപ്യൻ യൂണിയനെ പുനനരുദ്ധരിക്കുമെന്ന് ജർമനിയും ഫ്രാൻസും
Saturday, September 17, 2016 8:29 AM IST
ബ്രാറ്റിസ്ലാവ: യൂറോപ്യൻ യൂണിയനെ പുനരുദ്ധരിക്കാനുള്ള പദ്ധതികൾ സംബന്ധിച്ച് ധാരണയായെന്ന് ജർമനിയും ഫ്രാൻസും. ബ്രെക്സിറ്റിനു പിന്നാലെ ഉരുത്തിരിഞ്ഞ സാഹചര്യങ്ങൾ സംബന്ധിച്ച ചർച്ചകളിലാണ് ധാരണ.

സ്ലോവാക്യൻ തലസ്‌ഥാനമായ ബ്രാറ്റിസ്ലാവയിലായിരുന്നു ഉച്ചകോടി. ഇതിനു ശേഷം ഐക്യത്തിന്റെ സൂചനയെന്നോണം ജർമൻ ചാൻസലർ ആംഗല മെർക്കലും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒളാന്ദും സംയുക്‌ത വാർത്താ സമ്മേളനവും നടത്തി.

കുടിയേറ്റം തന്നെയാണ് യൂറോപ്പ് ഇപ്പോൾ നേരിടുന്ന ഏറ്റവും ഗൗരവമുള്ള വിഷയമെന്ന് ഇരു നേതാക്കളും സമ്മതിച്ചു. അഭയാർഥിത്വത്തിനുള്ള അവകാശം അംഗീകരിച്ചു കൊണ്ടുതന്നെ ഈ പ്രശ്നത്തെ ഒരുമിച്ചു നേരിടുമെന്ന് ഒളാന്ദ് വ്യക്‌തമാക്കി.

ചില കാര്യങ്ങളിൽ വിട്ടുവീഴ്ച ആവശ്യമായി വരുമെന്നു അഭിപ്രായപ്പെട്ട മെർക്കൽ, ബ്രെക്സിറ്റ് മാത്രമല്ല യൂറോപ്പ് നേരിടുന്ന പ്രശ്നമെന്നും മെർക്കൽ പറഞ്ഞു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ