ഡാളസ് ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഓണം ആഘോഷിച്ചു
Monday, September 19, 2016 3:01 AM IST
ഡാളസ്: ഡാളസ് ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഓണം ആഘോഷിച്ചു. മാവേലിയുടെ ആഗമനം പ്രതീക്ഷിച്ച് ഡാലസ്സിലെയും സമീപ പ്രദേശങ്ങളിലേയും ഭക്‌തജനങ്ങൾ കേരളത്തനിമയിൽ അണിഞ്ഞൊരുങ്ങി ക്ഷേത്രാങ്കണത്തിൽ രാവിലെ മുതൽ എത്തിക്കൊണ്ടിരുന്നു. രാജകീയ പ്രൌഡിയോടെ മഹാബലി ഒരുങ്ങിവന്നപ്പോൾ ഓണത്തിന്റെ ആവേശം വാനോളമെത്തി. എഴുന്നള്ളത്തിനു അകമ്പടി സേവിച്ചത്, പല്ലാവൂർ ശ്രീധരൻ അഭ്യസിപ്പിച്ച താളമേളക്കാരായിരുന്നു. ക്ഷേത്രത്തിന്റെ സ്പിരിച്ചൽ ഹാളിൽ അരങ്ങേറിയ വിവിധ കലാപരിപാടികളും കാണികളുടെ പ്രശംസ പിടിച്ചുപറ്റി. മലബാർ പ്രദേശത്തെ ആചാരമായ ഓണപൊട്ടന്റ്റെ ആഗമനം എല്ലാവരിലും കൗതുകം ഉളവാക്കി.



വാഴയിലയിൽ വിളമ്പിയ ഓണവിഭവങ്ങൾ എല്ലാവരും ആസ്വദിച്ചു. നാട്ടിൽ നിന്നും കൊണ്ടുവന്ന ബോളി പാല്പായസത്തിനോപ്പം വിളമ്പുന്നതും കാണുവാൻ സാധിച്ചു. ചിട്ടയും അടുക്കുമായി വിളംബാൻ സാധിച്ചത് അനേകം പ്രവർത്തകരുടെ ആശ്രാന്ത പരിശ്രമം കൊണ്ടാണെന്ന് കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്റ് ഗോപാലപിള്ള അഭിപ്രായപെട്ടു. അച്ചാറുകൾ, ഇഞ്ചിക്കറി ഉൾപടെയുള്ള എല്ലാ വിഭവങ്ങളും ക്ഷേത്രത്തിൽ പാകം ചെയ്യുവാൻ അനേകം ഭക്‌തജനങ്ങൾ കൈമെയ് മറന്നു സഹായിച്ചു എന്ന് പാചകത്തിന് മേൽനോട്ടം വഹിച്ച ട്രസ്റ്റി ചെയർമാൻ ഹരിദാസൻ പിള്ള അറിയിച്ചു. സന്തോഷ് പിള്ള അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം