മാർ ജോയി ആലപ്പാട്ടിന് കൊളംബസിൽ ഊഷ്മള സ്വീകരണം
Monday, September 19, 2016 3:02 AM IST
ഒഹായോ: കൊളംബസ് സെന്റ് മേരീസ് സീറോ മലബാർ മിഷനിൽ ഇടയസന്ദർശനത്തിന് എത്തിച്ചേർന്ന ഷിക്കാഗോ രൂപതാ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ടിന് എല്ലാ കുടുംബ സമ്മേളന യൂണീറ്റുകളും ഊഷ്മളമായ സ്വീകരണം നൽകി.

കുടുംബ സമ്മേളനങ്ങൾ ആദിമ ക്രൈസ്തവ സഭയുടെ ജീവിക്കുന്ന പ്രതീകങ്ങളാണെന്നും പ്രവാസികളായി അമേരിക്കയിൽ വസിക്കുമ്പോൾ ഈ കൂട്ടായ്മകൾ നമ്മുടെ സാമൂഹ്യ ജീവിതത്തിന്റേയും ആദ്ധ്യാത്മിക ജീവിതത്തിന്റേയും അവിഭാജ്യ ഘടകമാണെന്നും, ജീവിതവ്യഗ്രതയിൽ ദൈവത്തെ മറക്കാതെ ജീവിക്കണമെന്നും കുടുംബയൂണീറ്റ് സന്ദർശനവേളയിൽ മാർ ജോയ് ആലപ്പാട്ട് ആഹ്വാനം ചെയ്തു.



പോപ്പ് ഫ്രാൻസീസിന്റെ ചൈതന്യം സ്വീകരിച്ച് ആടുകളുടെ മണമറിയുന്ന ഇടയനെപ്പോലെ ഓരോ കുടുംബങ്ങളുമായി പരിചയം പുതുക്കി നടന്നു നീങ്ങിയ മാർ ജോയ് ആലപ്പാട്ട് കൊളംബസ് മിഷന് നവ ചൈതന്യം പകർന്നു. ഓരോ യൂണീറ്റിന്റേയും പ്രസിഡന്റുമാർ സ്വാഗതവും, സെക്രട്ടറിമാർ നന്ദിയും പറഞ്ഞു. പി.ആർ.ഒ ജിഷ ജോസ് അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം