ഹൂസ്റ്റൺ സെന്റ് തോമസ് സിഎസ്ഐ ദേവാലയത്തിന് തറക്കല്ലിട്ടു
Monday, September 19, 2016 3:02 AM IST
ഹൂസ്റ്റൺ: സെന്റ് തോമസ് സിഎസ്ഐ ചർച്ച് ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ പുതുതായി പണികഴിപ്പിക്കുന്ന ദേവാലയത്തിന്റെ തറക്കല്ലിടൽ കർമ്മം സി എസ് ഐ സഭയുടെ ഡപ്യൂട്ടി മോഡറേറ്ററും മധ്യകേരള മഹായിടവക ബിഷപ്പുമായ ബിഷപ്പ് തോമസ് കെ ഉമ്മൻ നിർവഹിച്ചു.

സെപ്റ്റബർ പതിനൊന്നിനു ഞായറാഴ്ച വൈകുന്നേരം ആറിനു ഇടവക ചിമ്മിനി റോക്കിൽ (16520 ഇവശാില്യ ഞീരസ ഞറ, ഒീൗെേീി) സ്വന്തമായി വാങ്ങിയ സ്‌ഥലത്താണ് ഭക്‌തിനിർഭരമായ ശിലാസ്‌ഥാപന ശുശ്രൂഷ നടന്നത്. ശുശ്രൂഷയ്ക്ക് അഭിവന്ദ്യ തിരുമേനി മുഖ്യകാർമ്മികത്വം വഹിച്ചു. ഇടവക വികാരി റവ. അൽഫാ വർഗീസ് ജോസഫ് സഹകാർമ്മികത്വം വഹിച്ചു. ഇടവകജനങ്ങളോടെപ്പം റവ. മാത്യൂസ് ഫിലിപ്പ് (ട്രിനിറ്റി മാർത്തോമ്മാ ഇടവക വികാരി), റവ. ജോൺസൻ ഉണ്ണിത്താൻ (ഇമ്മാനുവൽ മാർത്തോമ്മാ ഇടവക വികാരി), റവ. ഡോ. ഇട്ടി മാത്യു (സിഎസ്ഐ ചർച്ച്, ഡിട്രോയിറ്റ്) എന്നിവരും സന്നിഹിതരായിരുന്നു. അജി നൈനാൻ വേദപുസ്തക വായനയും ശേഷം ഇടവക വൈസ് പ്രസിഡന്റ് കുര്യൻ ടി. ജേക്കബ് ഇടവകയുടെ സംക്ഷിപ്ത ചരിത്രം അവതരിപ്പിച്ചു. തുടർന്ന് ബിഷപ്പ് തോമസ് കെ. ഉമ്മർ അനുഗ്രഹ പ്രഭാഷണം നടത്തി.

1988 നവമ്പർ 18–നു സെന്റ് തോമസ് സിഎസ്ഐ ദേവാലയം ആരംഭിക്കുകയും. 1991 ഒരു ആരാധ
നാലയം വാങ്ങുകയും ചെയ്തു ഇപ്പോൾ ആരാധിച്ചുകൊണ്ടിക്കിരിക്കുന്ന ദേവാലയത്തിന്റെ സ്‌ഥലപരിമിതി മൂലം ദീർഘനാളുകളായുള്ള ജനങ്ങളുടെ ആഗ്രഹ സഫലീകരണമാണ് ഈ ദേവാലയ നിർമ്മിതിയിലൂടെ സാദ്ധ്യമാകുന്നത്. ഇടവകയിൽ നൂറിൽപരം അംഗങ്ങളാണുള്ളത്.

ബിൽഡിംഗ് കമ്മറ്റി കോർഡിനേറ്റർ മേരി ജെ. എബ്രഹാം പ്രസ്താവന നടത്തി. ഇടവകയുടെ അംഗം കൂടിയായ സ്റ്റാൻലി മാണി (എംഐഎച്ച് റിയാലിറ്റി) യാണ് മനോഹരമായ ഈ സ്‌ഥലം വാങ്ങുന്നതിന് ഇടവകയെ സഹായിച്ചത്. ഇടവക സെക്രട്ടറി ഡേവിഡ് മാമ്മൻ നന്ദി അറിയിച്ചു.

റവ. അൽഫാ വർഗീസ് (വികാരി) കൂര്യൻ തമ്പി ജേക്കബ് (വൈസ് പ്രസിഡന്റ്), ഡേവിഡ് മാമ്മൻ (സെക്രട്ടറി), മേരി എബ്രഹാം (ട്രഷറർ), അജി നൈനാൻ, ജോസഫ് ജോൺ, ജോൺ വർഗീസ്, സാജൻ കോശി, റെനി നൈനാൻ, ബ്രയാൻ ടി മാത്യൂ (കമ്മറ്റി അംഗങ്ങൾ) എന്നിവരാണ് ഇപ്പോഴത്തെ ഇടവക ഭാരവാഹികൾ. വിജു വർഗീസ് അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം