ഇടയനെ ജീസസ് യൂത്ത് പ്രവർത്തകർ വരവേല്ക്കുന്നത് പ്രാർഥനാ യജ്‌ഞവുമായി
Monday, September 19, 2016 3:17 AM IST
മാഞ്ചസ്റ്റർ: പ്രസ്റ്റൺ രൂപതയുടെ നിയുക്‌ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കലിനെ യുകെയിലെ ജീസസ് യൂത്ത് പ്രവർത്തകർ വരവേൽക്കുന്നത് പ്രാർഥനാ യജ്‌ഞത്തോടെ. പുതിയ ഇടയനും രൂപതയ്ക്കും ദൈവീക അനുഗ്രഹത്തിനായാണ് ജീസസ് യൂത്ത് പ്രവർത്തകരുടെ പ്രാർഥനാ യജ്‌ഞം.

101 മണിക്കൂർ ആരാധന, 501 ജപമാലകൾ, 1,001 കരുണക്കൊന്ത തുടങ്ങി യുകെയുടെ വിവിധ ഭാഗങ്ങളിലാണ് പ്രാർഥനാ യജ്‌ഞം നടത്തുന്നത്. ജീസസ് യൂത്ത് യുകെയുടെ ആസ്‌ഥാനമായ ഷെഫീൽഡിൽ എല്ലാ ദിവസവും പുലർച്ചെ 5.30നും രാത്രി 7.30നും പ്രത്യേക ആരാധനകളും നടത്തും. ഞായറാഴ്ച മാഞ്ചസ്റ്ററിലാണ് പ്രാർഥനാ യജ്‌ഞത്തിനു തുടക്കമായത്.