ഫ്രന്റ്സ് ഓഫ് റാന്നി പിക്നിക്ക് ഗൃഹാതുരത്വം സമ്മാനിച്ചു
Monday, September 19, 2016 4:18 AM IST
ഡാളസ്: ഫ്രന്റ്സ് ഓഫ് റാന്നി സെപ്റ്റംബർ നാലിന് മേരി ഹെഡ്സ് കാർട്ടർ പാർക്കിൽ പിക്നിക് സംഘടിപ്പിച്ചു.

റാന്നിയിലെ നിവാസികളുടെ സ്നേഹവും സൗഹൃദവും ഊട്ടി ഉറപ്പിക്കുവാൻ 2002 ജൂലൈ 22 നു റാന്നി രാജു ഏബ്രഹാം എംഎൽഎയുടെ സാന്നിധ്യത്തിൽ ആരംഭം കുറിച്ച ഫ്രന്റ്സ് ഓഫ് റാന്നി ഇന്ന് ഡാളസിലെ പ്രവാസി മലയാളികളുടെ ഇടയിൽ മഹത്വമേറിയ പ്രവർത്തന ശൈലിയുമായി ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നു.

രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞു രണ്ടു വരെ ഡാളസിലെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന റാന്നി സ്വദേശികളും സ്നേഹിതരും ഒന്നിച്ചു കൂടി പഴയ ഓർമകളും സ്നേഹവും പരസ്പരം പങ്കുവച്ചു. അഞ്ചു മണിക്കൂർ നീണ്ടു നിന്ന ഉല്ലാസവേള സന്തോഷമേറിയ അനുഭവമായി മാറി. എല്ലാവരുടേയും ഒത്തൊരുമയോടുകൂടിയ പ്രവർത്തനങ്ങൾ പിക്നിക്ക് വൻ വിജയമായി.

ചടങ്ങിൽ ഭാരവാഹികളായ സുഭാഷ് പനവേലി, ഷിജു എബ്രഹാം എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: എബി മക്കപ്പുഴ