ട്രാസ്കിന്റെ കാരുണ്യ സ്പർശം ഓണം നാളിലും
Monday, September 19, 2016 4:24 AM IST
തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റിന്റെ സാമൂഹ്യക്ഷേമ പ്രവർത്തങ്ങളുടെ ഭാഗമായി ഈ വർഷത്തെ ഓണം തൃശൂർ മെഡിക്കൽ കോളജിലെ അന്തേവാസികൾക്ക് ഓണസദ്യ നൽകി ആഘോഷിച്ചു.

തൃശൂർ മെഡിക്കൽ കോളജ് അങ്കണത്തിൽ സംഘടിപ്പിച്ച ഓണസദ്യയിൽ അറുനൂറോളം പേർക്ക് സദ്യവിളമ്പാൻ അസോസിയേഷൻ അംഗങ്ങൾക്കു കഴിഞ്ഞു. ട്രാസ്ക് അന്നദാനം വിജയിപ്പിക്കുവാൻ വേണ്ടി ഒത്തു ചേർന്ന ട്രാസ്കിന്റെ എല്ലാ അംഗങ്ങൾക്കും പ്രസിഡന്റ് സെബാസ്റ്റ്യൻ വാതുകാടൻ നന്ദി പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ