ഡാളസ് പ്രൈഡ് പരേഡിൽ എട്ടു വയസുകാരിയും
Monday, September 19, 2016 8:02 AM IST
ഡാളസ്: മുപ്പത്തിരണ്ടാമത് ഡാളസ് പ്രൈഡ് പരേഡിൽ പങ്കെടുത്ത നാല്പത്തയ്യായിരം പേരിൽ ട്രാൽസ്ജന്റർ വിഭാഗത്തിൽപ്പെട്ട എട്ടു വയസുകാരിയുടെ സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ട്രാൻസ്ജന്ററായി വളരുന്നതിനെക്കുറിച്ചു ജനങ്ങളിൽ അവബോധം വളർത്തുന്നതിനും വിദ്യാലയങ്ങളിൽ കുട്ടികളെ ബോധവത്കരിക്കുന്നതിനും സജീവമായി പ്രവർത്തിക്കുന്ന കുടുംബത്തിലെ അംഗമാണ് എട്ടു വയസുകാരിയായ മേരിലിൻ മോറിസൺ.

സെപ്റ്റംബർ 18നു ഓക്ലോൺ പരിസരത്തു നിന്നും ആരംഭിച്ച െരപെഡ് പരേഡ് ഒർലാന്റൊ വെടിവയ്പിനുശേഷം ആദ്യമായാണ് സംഘടിപ്പിക്കുന്നത്.

അനിഷ്‌ട സംഭവങ്ങൾ ഒഴിവാക്കാൻ പോലീസ് ശക്‌തമായ മുൻ കരുതലുകളാണ് സ്വീകരിച്ചിരുന്നത്. കഴിഞ്ഞ വർഷത്തെ പരേഡിനുശേഷം ഡാളസ് ഓക് ലോണിൽ എൽജിബിടിയിൽപ്പെട്ട 18 അംഗങ്ങളാണ് ആക്രമിക്കപ്പെട്ടത്. വഴിയിലൂടെ ഒറ്റയ്ക്ക് നടക്കുവാൻ പോലും കഴിയാത്ത സ്‌ഥിതിയാണ് ഭിന്നലിംഗക്കാർക്കുളളതെന്ന് പരേഡിന്റെ സംഘാടകർ പരാതിപ്പെട്ടു.

സിഡാർ സ്പിർംഗ്, വൈക്ലിഫ് അവന്യുവിൽ നിന്നും ഉച്ചകഴിഞ്ഞു രണ്ടിന് ആരംഭിച്ച പരേഡ് റിവെർകോൺ പാർക്കിൽ സമാപിച്ചു. പരേഡ് വീക്ഷിക്കുന്നതിന് റോഡിനിരുവശവും ജനങ്ങൾ തടിച്ചു കൂടിയിരുന്നു.

ഡാളസ് പോലീസ് ചീഫ് ഡേവിഡ് ബ്രൗൺ, ഡാളസ് കൗണ്ടി ഷെറിഫ്, ഡാളസ് സിറ്റി കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പരേഡിൽ പങ്കെടുത്തു.

റിപ്പോർട്ട്: പി.പി. ചെറിയാൻ