കല കുവൈറ്റ് ബാഡ്മിന്റൺ ടൂർണമെന്റ്: ഫഹഹീൽ, അബാസിയ ടീമുകൾക്ക് കിരീടം
Monday, September 19, 2016 8:10 AM IST
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റിൽ ഫഹഹീൽ, അബാസിയ ടീമുകൾക്ക് കിരീടം.

സെപ്റ്റംബർ 16ന് ഹവല്ലിയിലെ അമേരിക്കൻ ഇന്റർനാഷണൽ സ്കൂൾ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ പ്രഫഷണൽ, അഡ്വാൻസ്ഡ് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ അരങ്ങേറിയത്. കല കുവൈറ്റിന്റെ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് 28 ടീമുകൾ മത്സരങ്ങളിൽ പങ്കെടുത്തു.

പ്രഫണൽ വിഭാഗത്തിൽ ഫഹാഹീൽ ബി യൂണിറ്റിലെ ബാസ്റ്റിൻ –ജിതിൻ സഖ്യം ഒന്നാം സ്‌ഥാനവും അബാസിയ ഡി യൂണിറ്റിലെ സനോജ് കുമാർ – ഡോൺ ഫ്രാൻസിസ് സഖ്യം രണ്ടാം സ്‌ഥാനവും കരസ്‌ഥമാക്കി. അഡ്വാൻസ്ഡ് വിഭാഗത്തിൽ അബാസിയ സി യൂണിറ്റിലെ ജുബി – ജൈസൺ സഖ്യം ഒന്നാംസ്‌ഥാനവും മംഗഫ് യൂണിറ്റിലെ സനൽ –ജോതിഷ് സഖ്യം രണ്ടാംസ്‌ഥാനവും കരസ്‌ഥമാക്കി.

വിജയികൾക്ക് കല പ്രസിഡന്റ് ആർ.നാഗനാഥൻ, ജനറൽ സെക്രട്ടറി സി.കെ. നൗഷാദ്, ജോയിന്റ് സെക്രട്ടറി സുഗതകുമാർ, വൈസ് പ്രസിഡന്റ് ടി.കെ. സൈജു, കായിക വിഭാഗം സെക്രട്ടറി കെ.പി.അരുൺ കുമാർ, കേന്ദ്ര കമ്മിറ്റി അംഗം ടി.വി.ഹിക്മത് എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.

ഐബാക്ക് ചെയർമാൻ ഡോ. മണി മാരൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് പ്രസിഡന്റ് നാഗനാഥൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ

കലയുടെ കായിക വിഭാഗം സെക്രട്ടറി കെ.പി.അരുൺകുമാർ, ജനറൽ സെക്രട്ടറി സി.കെ. നൗഷാദ്, ടൂർണമെന്റ് കൺവീനർ ജയ്സൺ പോൾ എന്നിവർ പ്രസംഗിച്ചു. ജയ്സൺ പോൾ, സജിത്ത് കടലുണ്ടി, അബ്ദുൽ നിസാർ, ഉണ്ണികൃഷ്ണൻ, ശ്രീജിത്ത്, ജിജോ ഡൊമിനിക്, സനൽ, ജ്യോതിഷ്, സജീവ് ഏബ്രഹാം, ജ്യോതിഷ് ചെറിയാൻ, ജോസഫ് നാനി, കിരൺ രവി, മധുകൃഷ്ണൻ, പ്രജീഷ്,ശരത് ചന്ദ്രൻ, കിരൺ കവുംഗൽ, ഷംസുദ്ദീൻ, സ്റ്റാലിൻ തുടങ്ങിയവർ ടൂർണമെന്റിന് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ