മറിയക്കുട്ടി ലൂക്കോസ് കൊടുവത്ര ഷിക്കാഗോയിൽ നിര്യാതയായി
Tuesday, September 20, 2016 2:38 AM IST
ഷിക്കാഗോ: കുമരകത്ത് പരേതനായ ലൂക്കോസ് കൊടുവത്രയുടെ ഭാര്യ മറിയക്കുട്ടി ലൂക്കോസ് (90) ഷിക്കാഗോയിൽ നിര്യാതയായി. പരേത കോട്ടയം നട്ടാശേരി (എസ്എച്ച്. മൗണ്ട്) പുല്ലുകാട്ട് കുടുംബാംഗമാണ്.

മക്കൾ: ഡോ. കെ.എൽ. ജയിംസ് (കെന്റക്കി), റോസമ്മ ജോയി ഒറവനക്കളം (ഷിക്കാഗോ), സണ്ണിച്ചൻ കൊടുവത്ര (ഷിക്കാഗോ), ബെന്നി ലൂക്കോസ് (ഷിക്കാഗോ), ബീന അലക്സാണ്ടർ (ഷിക്കാഗോ), ബിന്ദു കുര്യൻ (ഹൂസ്റ്റൺ).

മരുമക്കൾ: സൂസി എരുമത്താനം (കെന്റക്കി), ജോയി ഒറവനക്കളം (ഷിക്കാഗോ), മേരിക്കുട്ടി അപ്പോഴിപ്പറമ്പിൽ (ഷിക്കാഗോ), മിനി ഒള്ളൾയിൽ (ഷിക്കാഗോ), ജിജി എലയ്ക്കാട്ട് (ഷിക്കാഗോ), അലക്സ് കൊല്ലപ്പള്ളിൽ (ഷിക്കാഗോ), കുര്യൻ മംഗലപ്പള്ളിൽ (ഹൂസ്റ്റൺ).

സെപ്റ്റംബർ 21–നു ബുധനാഴ്ച ഉച്ചകഴിഞ്ഞ് നാലുമുതൽ മുതൽ ഒമ്പതുവരെ ബൽവുഡ് സീറോ മലബാർ കത്തീഡ്രലിൽ വച്ച് പൊതുദർശനം നടത്തപ്പെടും.

സെപ്റ്റംബർ 22–നു വ്യാഴാഴ്ച രാവിലെ ഒമ്പതിനു സീറോ മലബാർ കത്തീഡ്രൽ ദേവാലയത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതും തുടർന്നു ക്യൂൻ ഓഫ് ഹെവൻ സെമിത്തേരിയിൽ സംസ്കാരം നടത്തുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക്: ജയിസൺ 630 379 4192.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം