അമേരിക്കൻ വിദ്യാർത്ഥികൾക്ക് ഓസ്ട്രിയയിൽ വൈദ്യശാസ്ത്രം പഠിക്കാൻ അവസരം
Tuesday, September 20, 2016 2:39 AM IST
വിയന്ന/ഗ്രാത്സ്: മെഡിക്കൽ യുണിവേഴ്സിറ്റി വിയന്ന ഉൾപ്പെടെ വളരെ ചുരുക്കം സ്‌ഥാപനങ്ങളാണ് ഓസ്ട്രിയയിൽ മെഡിക്കൽ സയൻസ് രംഗത്ത് ബിരുദം നൽകുന്നത്. അതാകട്ടെ എല്ലാം തന്നെ ജർമൻ ഭാഷയിലുമാണ്. ഇംഗ്ലീഷ് മീഡിയം സിലബസിൽ മെഡിസിൻ പഠിപ്പിക്കുന്ന സ്‌ഥാപനങ്ങൾ രാജ്യത്ത് ജർമ്മൻ ഭാഷ സംസാരിക്കുന്ന രാജ്യങ്ങളിൽ ഇല്ല എന്നുതന്നെ പറയാം. ആ കുറവാണ് ഗ്രാത്സിലെ എംജിഇഐ മെഡിക്കൽ കാമ്പസിന്റെ വരവോടുകൂടി അപ്രത്യക്ഷമായിരിക്കുന്നത്.

ഈ വർഷം തന്നെ മുഴുവൻ സമയ മെഡിക്കൽ പഠനം ഓസ്ട്രിയയിൽ ഇംഗ്ലീഷ് ഭാഷയിൽ ആരംഭിച്ചാണ് എംജിഇഐ അക്കാഡമി ഈ രംഗത്തേയ്ക്ക് ചുവടു വച്ചിരിക്കുന്നത്. ഓസ്ട്രിയയിലെ ആദ്യത്തെ ഇംഗ്ലീഷ് മെഡിക്കൽ കാമ്പസ് കൂടിയാണിത്. ആരോഗ്യ രംഗത്ത് അസാമാന്യമായ നേട്ടങ്ങൾ കയ്യടക്കിയിരിക്കുന്ന ജർമ്മൻ രാജ്യങ്ങളിൽ മെഡിക്കൽ വിദ്യാഭ്യാസം ഇംഗ്ലീഷിൽ നടത്താൻ ആഗ്രഹിക്കുന്ന വിവിധ രാജ്യങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് ഇതോടെ സുവർണാവസരമാണ് കൈവന്നിരിക്കുന്നത്. ഇതിനോടകം തന്നെ അക്കാഡമി പുതിയ ബാച്ചിലേയ്ക്കുള്ള അഡ്മിഷൻ ആരംഭിച്ചുണ്ട്.

യുക്രെയിനിലെ ബുകൊവിനിയൻ സ്റ്റേറ്റ് മെഡിക്കൽ യുണിവേഴ്സിറ്റിയുമായി (BSMU) സഹകരിച്ചാണ് ഓസ്ട്രിയ മെഡിക്കൽ ക്യാമ്പസ് ആരംഭിച്ചിരിക്കുന്നത്. ഡോക്ടർ ഓഫ് മെഡിസിൻ (Dr. Med /MD) പഠനം തുടങ്ങുന്നതിന് മുമ്പായി വിദ്യാർത്ഥികൾ ഒരു വർഷത്തെ പ്രീ മെഡിക്കൽ കോഴ്സ് നടത്തേണ്ടതുണ്ട്. പ്രീ മെഡിക്കൽ കോഴ്സിലൂടെയാണ് ഡോക്ടർ ഓഫ് മെഡിസിൻ പഠനത്തിനു യോഗ്യത നിശ്ചയിക്കുന്നത്. അതേസമയം പ്രിമെഡിക്കൽ കോഴ്സ് ചെയ്യുന്നവർക്ക് മറ്റു എൻട്രൻസ് പരീക്ഷ ഉണ്ടാകില്ല.

മെഡിക്കൽ പഠനത്തിനായി ആഗ്രഹിക്കുന്നവർക്കോ എൻട്രൻസ് എഴുതി ലഭിക്കാത്തവർക്കോ, സയൻസ് വിഷങ്ങൾ പഠിച്ചുട്ടുള്ളതും പന്ത്രണ്ടാം ക്ലാസ് പാസായിട്ടുള്ള ഏതൊരു ആൾക്കും ഈ ക്യാമ്പസിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ സയൻസ് വിഷയങ്ങൾ മുഖ്യമായി പഠിച്ച് പന്ത്രെണ്ടാം ക്ലാസ് വിദ്യാഭ്യാസം പൂരത്തിയാക്കിയവർക്കും, ഈ വർഷം പന്ത്രെണ്ടാം ക്ലാസ് പാസ് ആയവർക്കും പ്രീ മെഡിക്കൽ കോഴ്സിലേയ്ക്ക് അപേക്ഷിക്കാം. ആദ്യം അപേക്ഷിക്കുന്നവരിൽ നിന്നും 60 പേർക്കായിരിക്കും ആദ്യ ബാച്ചിൽ മെഡിക്കൽ പ്രവേശനം ലഭിക്കുക. മെഡിക്കൽ കോഴ്സിനുള്ള യോഗ്യത സംബന്ധിക്കുന്ന വിവരവും, പാഠ്യപദ്ധതിയുടെ വിശദാംശങ്ങളും അകാഡമിയുടെ വെബ്സൈറ്റിൽ പബ്ലിഷ് ചെയ്തിട്ടുണ്ട്.

ഇംഗ്ലീഷിലാണ് (സിലബസ്) പഠനമെങ്കിലും, മെഡിക്കൽ വിദ്യാർത്ഥികൾ എല്ലാവരും ജർമ്മൻ ഭാഷ രണ്ടാം ഭാഷയായി പഠിക്കണം. മൂന്നാം വർഷം മുതൽ തുടങ്ങുന്ന പ്രാക്ടിക്കൽ (ക്ലിനിക്കൽ) ഓസ്ട്രിയയിലെ ആശുപത്രികളിൽ ക്രമികരിച്ചിരിക്കുന്നതിനാൽ ജർമൻ നിർബന്ധമായി പഠിക്കേണ്ടതുണ്ട്. ഓസ്ട്രിയയിൽ ഇപ്പോൾ ജർമൻ ഭാഷയിൽ മെഡിക്കൽ വിദ്യഭ്യാസം നടത്തുന്ന വിദ്യാർത്ഥികളുടേതിന് തത്തുല്യമായ സിലബസാണ് (പാഠ്യപദ്ധതി, അധ്യാപനം, ആന്തരഘടന, കാര്യ നിർവ്വഹണം) ഇംഗ്ലീഷ് മെഡിക്കൽ വിദ്യാർത്ഥികളും പഠിക്കാൻ പോകുന്നത്. അതിനാൽ എം.ജി.ഇ.ഐ ബി.എസ്.എം.യു ക്യാമ്പസിൽ പടിച്ചിറങ്ങുന്നവർക്ക് ജർമൻ പറയുന്ന രാജ്യങ്ങളിൽ, ആ രാജ്യങ്ങളിലെ മെഡിക്കൽ ചട്ടങ്ങൾ അനുസരിച്ച് പ്രാക്ടീസ് ചെയ്യാൻ യോഗ്യത ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: www.mgeiacademy.at, email: [email protected] + 43316890816, +4368120860805 +436606686394.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം