മരിയൻ തീർത്ഥാടക സംഘം അമേരിക്കയിൽ നിന്നു യൂറോപ്പിലെ പുണ്യവീഥികളിലേക്ക് ഒക്ടോബർ 17 മുതൽ
Tuesday, September 20, 2016 2:39 AM IST
ന്യൂജഴ്സി: ആഗോള കത്തോലിക്ക സഭ കരുണയുടെ വർഷമായി ആചരിക്കുമ്പോൾ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് പ്രാർത്ഥനാ പ്രയാണം നടത്തണമെന്നുള്ള പരിശുദ്ധ മാർപാപ്പയുടെ ആഹ്വാനത്തെ ഉൾക്കൊണ്ടുകൊണ്ട് ഷിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ നേതൃത്വത്തിൽ യൂറോപ്പിലെ ചരിത്രപ്രസിദ്ധങ്ങളായ പുണ്യസ്‌ഥലങ്ങളിലേക്ക് തീർത്ഥാടനം നടത്തുന്നു.

ഒക്ടോബർ 17–നു ആരംഭിച്ച് 28–നു അവസാനിക്കുന്ന 12 ദിവസത്തെ തീർത്ഥാടനം ഷിക്കാഗോ, ന്യൂജഴ്സി എന്നിവിടങ്ങളിൽ നിന്നും ഒക്ടോബർ 17–നു പുറപ്പെടുന്നു.

എല്ലാ മനുഷ്യഹൃദയങ്ങളെയും ദൈവത്തിന്റെ കരുണ സ്പർശിക്കണം, സകലരും ദൈവികകാരുണ്യം സ്വീകരിക്കാൻ ഇടയാവണം എന്നതാണ് ഫ്രാന്സീസ് പാപ്പ പ്രഖ്യാപിച്ച കാരുണ്യത്തിന്റെ ജൂബിലി വർഷാചരണത്തിന്റെ ഉദ്ദേശം. അമേരിക്കയുടെ വിവിധ സംസ്‌ഥാനങ്ങളിൽ നിന്നായി അമ്പതോളം കുടുംബാംഗങ്ങളെയാണ് ഈ തീർത്ഥാടനത്തിന് ലക്ഷ്യമിടുന്നത്.

ഈ തീർത്ഥാടനവഴികളിൽ സന്ദർശിക്കുന്നയിടങ്ങളിൽ പ്രധാനപ്പെട്ടവ:
ലൂർദ്: കൈസ്തവസഭയുടെ പ്രശസ്തമായ ഒരു മരിയൻ തീർത്ഥാടന കേന്ദ്രമാണ് ഫ്രാൻസിലെ ലൂർദ്.ലോകത്തിൽ പ്രശസ്തമായ മരിയൻ തീർത്ഥാടനകേന്ദ്രങ്ങളിൽ ഒന്നാം സ്‌ഥാനം ലൂർദ്ദിനാണ്. നഗരത്തിൽ നിന്നും 11 മൈൽ അകലെ വിറക് ശേഖരിക്കാൻ പോയ ബർണദീത്തായ്ക്കും അവളുടെ സഹോദരിക്കും സുഹൃത്തിനുമാണ് 1858 ഫെബ്രുവരി പതിനൊന്നിനു ആദ്യമായി ദർശനമുണ്ടായത്. തുടർന്ന് പതിനൊന്ന് പ്രാവശ്യം ദർശനമുണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്. മരിയൻ തീർത്ഥാടന കേന്ദ്രത്തിലെ മെഴുകുതിരി പ്രദക്ഷിണം ഏറെ പ്രസിദ്ധമാണ്.

ഫാത്തിമാ: പോർച്ചുഗലിലെ സാൻടാരെം ജില്ലയിലെ ഒരു നഗരമാണ് ഫാത്തിമ. 1917 മുതൽ ഇതൊരു കൈസ്തവമരിയൻ തീർത്ഥാടന കേന്ദ്രമാണ്. ഇവിടെയാണ് ഫാത്തിമമാതാവിന്റെ ദേവാലയം സ്‌ഥിതിചെയ്യുന്നത് (മരിയൻ തീർത്ഥാടന കേന്ദ്രം).

റോം, വത്തിക്കാൻ സിറ്റി: ജൂബിലി വർഷ ങ്ങളിൽ മാത്രം തുറക്കുന്ന സെൻറ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ കവാടം, സിസ്റ്റെയിൻ ചാപ്പൽ , വത്തിക്കാന് മ്യൂസിയം, കൊളോസ്സിയം, മാർ പാപ്പായുടെ പൊതുദർശനം, സെന്റ് പീറ്റേഴ്സ് ബസിലിക്ക, റോമിലെ മറ്റു പ്രധാന കാഴ്ചകളിൽ അസ്സിസ്സി; വിശുദ്ധ ഫ്രാന്സീസ്, വിശുദ്ധ ക്ലാര എന്നിവരുടെ പുണ്യസ്‌ഥലങ്ങൾ, വെനീസ്: കനാൽ ക്രൂസ്, പാദുവാ: വിശുദ്ധ അന്തോനീസിന്റെ ബസലിക്കാ, സ്പെയിൻ: സരഗോസാ: മരിയൻ തീർത്ഥാടന കേന്ദ്രം ആവില: വിശുദ്ധ ത്രേസ്യായുടെ അഴുകാത്ത ഭൗതികശരീരം, ലിസ്ബോൺ : വിശുദ്ധ അന്തോണിയുടെ ജന്മസ്‌ഥലം, വാസ്കോഡി ഗാമായുടെ നാട് എന്നിവ ഉൾപ്പെടെ യൂറോപ്പിലെ നയന മനോഹര വർണക്കാഴ്ചകളും ഈ തീർത്ഥാടനത്തിലൂടെ സാധ്യമാകുന്നു .

‘മജായി ഹോളിഡേയ്സ്’ നിങ്ങൾക്കായി ഒരു പ്രീമിയം പാക്കേജ് സൗജന്യമായി ഈ യാത്രയിൽ നൽകുന്നു. സെൻറ് വിൻസെൻറ് ഡി പോൾ, സെൻറ് കാതറിൻ, സെൻറ് ജോൺ വിയനി എന്നീ വിശുദ്ധരെ സന്ദർശിക്കാൻ ഇതിലൂടെ അവസരം നൽകുന്നു.

ദൈവികകാരുണ്യത്തിലേയ്ക്കുള്ള നടവഴിയാണ് തീർത്ഥാടനമെന്ന്, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി, കർദിനാൾ പിയെത്രോ പരോളിൻ. വത്തിക്കാന്റെ ദിനപത്രം ഭലൊസര്വത്തോരെ റൊമാനോയുടെ വാരാന്ത്യപ്പതിപ്പിൽ പ്രസിദ്ധപ്പെടുത്തിയ ഭതീർത്ഥാടനവും കാരുണ്യവും എന്ന ലേഖനത്തിലാണ് കർദിനാൾ പരോളിൻ കാരുണ്യത്തിന്റെ തീർത്ഥാടനത്തെക്കുറിച്ച് പറയുന്നത്.

സഭയുടെ ചരിത്രകാലമൊക്കെയും തീർത്ഥാടനങ്ങൾ ശ്രദ്ധേയമാണെന്നും, ദൈവത്തിന്റെ കരുണയും സ്നേഹവും തേടി വിശ്വാസികൾ വിശുദ്ധനാട്ടിലേയ്ക്കും വിശുദ്ധസ്‌ഥലങ്ങളിലേയ്ക്കും മരിയൻ കേന്ദ്രങ്ങളിലേയ്ക്കും, വിശുദ്ധരുടെ പുണ്യഗേഹങ്ങളിലേയ്ക്കും വിശ്വാസത്തോടും അനുതാപത്തോടുംകൂടെ ദൈവികകാരുണ്യം തേടിയും അനുഗ്രഹങ്ങൾ തേടിയും യാത്രചെയ്തിട്ടുണ്ട്. അതിന്റെ തുടർക്കഥയാണ് ഇന്നുമുള്ള ഈ തീർത്ഥാടനങ്ങളെന്ന് കർദിനാൾ പരോളിൻ തന്റെ ലേഖനത്തിൽ വ്യക്‌തമാക്കുന്നു.

ഈ തീർത്ഥാടനത്തില് പങ്കെടുക്കാനാഗ്രഹിക്കുന്നവര് എത്രയും പെട്ടെന്ന് പേര് രജിസ്റ്റർ ചെയ്യാൻ താഴെപറയുന്നവരുമായി ബന്ധപ്പെടേണ്ടതാണ്. യൂറോപ്പിലെ ഈ പുണ്യനഗരങ്ങളിലേക്ക് തീർത്ഥാടനമൊരുക്കുന്നത് ന്യൂജഴ്സിയിൽ പ്രവർത്തിക്കുന്ന പ്രസിദ്ധമായ മജായി ഹോളിഡേയ്സ് ആണ്.

കൂടുതൽ വിവരങ്ങൾക്ക് : വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കാപറമ്പിൽ (ചിക്കാഗോ): (714) 8003648, ജെയ്സൻ അലക്സ് (ന്യൂജേഴ്സി): (914) 6459899. സെബാസ്റ്റ്യൻ ആന്റണി അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം