ബ്രിസ്കയുടെ ഓണാഘോഷം സെപ്റ്റംബർ 24ന്
Tuesday, September 20, 2016 4:40 AM IST
ബ്രിസ്റ്റോൾ: ബ്രിസ്റ്റോളിലെ പതിമൂന്നോളം മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ ബ്രിസ്കയുടെ ഓണാഘോഷം സെപ്റ്റംബർ 24ന് (ശനി) നടക്കും. രാവിലെ 11.30 മുതൽ ബ്രിസ്റ്റോളിലെ ഗ്രീൻവേ സെന്ററിലാണ് ആഘോഷ പരിപാടികൾ.

ഓണാഘോഷ മത്സരത്തിലെ ഏറ്റവും വാശിയേറിയ ഇനമാണ് വടംവലി മത്സരം. വാശിയും ആവേശവും നിറഞ്ഞ ഓണ മത്സരങ്ങളിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഇനമാണിത്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. പുരുഷ വിഭാഗം ജേതാക്കൾക്ക് 101 പൗണ്ടാണ് സമ്മാനം. രണ്ടാം സമ്മാനം 51 പൗണ്ടും. സ്ത്രീകളുടെ വിഭാഗത്തിൽ 51 പൗണ്ടാണ് ഒന്നാംസമ്മാനം. രണ്ടാം സമ്മാനം 25 പൗണ്ടും. 20 പൗണ്ടാണ് രജിസ്ട്രേഷൻ ഫീസ്.

ഓണ സദ്യയും ഉണ്ട് ബ്രിസ്റ്റോളിലെ മല്ലന്മാരെ തിരഞ്ഞെടുക്കുന്നതിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ബ്രിസ്റ്റോൾ മലയാളികൾ. ഏവരേയും ഓണാഘോഷ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതിനായി ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: തോമസ് ജോസഫ് 07737909395, ജോസ് തോമസ് 07846028204

വിലാസം: ഗ്രീൻവേ സെന്റർ 119,Doncaster road,BS105PY

റിപ്പോർട്ട്: ജെഗി ജോസഫ്